ഉദുമ:[www.malabarflash.com] കപ്പലോട്ടക്കാരുടെ യുവജന കൂട്ടായ്മയായ കോട്ടികുളം മര്‍ച്ചന്റ് നേവി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ഓണം - ബക്രീദ് ക്വിറ്റും, ചികിത്സ സഹായ വിതരണവും പാലക്കുന്ന് ബേക്കല്‍ ബി.ആര്‍.സിയില്‍ നടന്നു.
എഇഒ കെ ശ്രീധരന്‍ മാസ്റ്റര്‍ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. ബേക്കല്‍ ഉപജില്ലയിലെ ഭിന്നശേഷിയുള്ളവര്‍ക്കാണ് കിറ്റും ചികിത്സ സഹായവും വിതരണം ചെയ്തത്. യൂത്ത് വിംഗ് പ്രസിഡന്റ് സന്തോഷ് കുമാര്‍ ഞെക്ലി അദ്ധ്യക്ഷത വഹിച്ചു.
ട്രഷറര്‍ രാജേന്ദ്രന്‍ മുദിയക്കാല്‍, സെക്രട്ടറി വി അനില്‍കുമാര്‍, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ശശി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബിപിഒ നസീമ ടീച്ചര്‍ സ്വാഗതവും ഐ ഇ ഡി സി റിസോര്‍ട്‌സ് ടീച്ചര്‍ ശ്രീകല നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment