Latest News

സമ്പന്ന വര്‍ഗ്ഗത്തോടുള്ള പ്രതിബദ്ധത മോദി തെളിയിച്ചു: ചെര്‍ക്കളം

കാസര്‍കോട്:[www.malabarflash.com] രാജ്യത്തെ പാവപ്പെട്ട അടിസ്ഥാന വര്‍ഗ്ഗ ജനകോടികളെ മറന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്പനിയുടെ പരസ്യത്തില്‍ പോസ് ചെയ്തത് വഴി സമ്പന്ന ലോബിയോട് തനിക്കുള്ള വിധേയത്വം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.

മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റിലയന്‍സിന്റെ ബ്രാന്റ് അംബാസിഡറായ മോദി ഇന്ത്യക്ക് അപമാനമാണ്. സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന് ഏകാധിപതിയുടെ നിലപാടാണ്. കൊലപാതകം കൊണ്ട് സംസ്ഥാനം അരാജകത്വത്തിലാണ്. മൗനം വിദ്വാന് മാത്രമല്ല നിഷ്‌ക്രിയനും ഭൂഷണമാണെന്ന് പിണറായി വിജയന്‍ തെളിയിച്ചിരിക്കുകയാണ്. 

മെമ്പര്‍ഷിപ്പ് വിതരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിന് യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. പ്രസിഡണ്ട് എല്‍.എ.മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍ സ്വാഗതം പറഞ്ഞു. 

മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡണ്ട് ടി. ഇ അബ്ദുല്ല, റിട്ടേണിംഗ് ഓഫീസര്‍ പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എം. അബ്ദുല്ല മുഗു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്നു, പി. ബി അബ്ദുല്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അബ്ദുല്ല കുഞ്ഞി, ഹാഷിം കടവത്ത്, ഇ .അബൂബക്കര്‍ ഹാജി, അബ്ദുല്‍ റഹിമാന്‍ പട്ടഌ മാഹിന്‍ കോളോട്ട്, അഷ്‌റഫ് ഇടനീര്‍, ഹാഷിംബംബ്രാണി, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, കെ.പി മുഹമ്മദ് അഷ്‌റഫ് ,എന്‍.എ അബൂബക്കര്‍ ഹാജി, അനസ് എതിര്‍ത്തോട് സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.