കാസര്‍കോട്:[www.malabarflash.com] ഒരു വീടിന് മുന്നില്‍ ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട മതപ്രഭാഷകന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
കാര്‍ എറിഞ്ഞ് തകര്‍ത്ത വിവരം അന്നു തന്നെ പോലീസിന് കിട്ടിയിരുന്നു. പോലീസ് എത്തുമ്പോഴേക്കും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത നിലയിലായിരുന്നു. കാറിനകത്ത് ആരെയും കണ്ടില്ല. കാറിനകത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും കാര്‍ വിദ്യാനഗര്‍ സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന വീടിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും വേലക്കാരന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു മാസം മുമ്പാണ് സംഭവം നടന്നത്. ഒരു വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവം ദുരൂഹത ഉളവാക്കുന്നതാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കാര്‍ എറിഞ്ഞ് തകര്‍ത്ത വിവരം അന്നു തന്നെ പോലീസിന് കിട്ടിയിരുന്നു. പോലീസ് എത്തുമ്പോഴേക്കും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത നിലയിലായിരുന്നു. കാറിനകത്ത് ആരെയും കണ്ടില്ല. കാറിനകത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും കാര്‍ വിദ്യാനഗര്‍ സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന വീടിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും വേലക്കാരന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഏറെ ദിവസങ്ങള്‍ക്ക് ശേഷം കാറിന്റെ ഉടമ സ്‌റ്റേഷനിലെത്തി തന്റെ നിരപരാധിത്വം അറിയിക്കുകയും കാര്‍ മറ്റൊരാളാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസിനോട് പറയുകയും ചെയ്തു. ഇത് ബോധ്യപ്പെട്ട പോലീസ് കാര്‍ വിട്ട് നല്‍കിയെങ്കിലും മൊബൈല്‍ ഫോണ്‍ ഉടമ വരാതെ തിരിച്ച് നല്‍കാനാവില്ലെന്ന് അറിയിച്ചു.
ഒരാഴ്ച കഴിഞ്ഞാണ് മതപ്രഭാഷകന്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊബൈല്‍ ഫോണ്‍ തന്റേതാണെന്നും തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ടത്. താക്കീത് ചെയ്ത ശേഷം പോലീസ് മൊബൈല്‍ നല്‍കി വിട്ടയച്ചു.
പിന്നീട് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കാര്‍ തകര്‍ത്തത് അതേ വീടുമായി ബന്ധമുള്ള ആളുകളാണെന്ന് കണ്ടെത്തി. വനിതാ സെല്ലും സംഭവത്തെക്കുറിച്ച് ഊര്‍ജ്ജിതമായി അന്വേഷിച്ചു. മാനസികാസ്വാസ്ഥ്യമുള്ള ഒരു യുവതിയെ ചികിത്സിക്കാനാണെന്ന രീതിയിലാണ് മതപ്രഭാഷകന്‍ വീട്ടില്‍ വന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇയാള്‍ പതിവായി ഈ വീട്ടില്‍ എത്തുന്നതില്‍ അനിഷ്ടമുള്ളവരാണ് കാര്‍ തകര്‍ത്തതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാര്‍ തകര്‍ക്കുന്നതിനിടെ മതപ്രഭാഷകന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ചെര്‍ക്കളയ്ക്കടുത്ത ഒരു മസ്ജിദില്‍ ഇമാമായ പ്രഭാഷകന്‍ വിവിധ സ്ഥലത്തങ്ങളില്‍ ഖുര്‍ആന്‍ ക്ലാസ്സ് നടത്തി വന്നിരുന്നു. ഈ ക്ലാസ്സുകളില്‍ നിരവധി സ്ത്രീകളും പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ കാര്‍ തകര്‍ത്തതിന് ശേഷം ഖുര്‍ആന്‍ ക്ലാസ്സുകള്‍ നടക്കുന്നില്ല. പാലക്കാട് സ്വദേശിയാണ് ഈ പ്രഭാഷകന്‍.
അതിനിടെ കാര്‍ തകര്‍ത്ത വീട്ടിലെ യുവതി പരാതിയുമായി കഴിഞ്ഞ ദിവസം വനിതാസെല്ലിലെത്തിയിട്ടുണ്ട്. തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. എന്നാല്‍ കൂടുതല്‍ അന്വേഷണം നടന്നാല്‍ മാത്രമെ സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നും അന്വേഷണം തുടരുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment