Latest News

കായംകുളം താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെന്ന് വ്യാജേന പൂര്‍ണ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം


ആലപ്പുഴ: [www.malabarflash.com] കായംകുളം താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെന്ന് വ്യാജേന പൂര്‍ണ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രസവമുറിയിലെ സ്‌കാനിംഗ് ഉപകരണത്തിന്റെ അറ്റകുറ്റപ്പണിക്കെത്തിയ ആള്‍ ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രസവമുറിയില്‍ സ്‌കാനിങ്ങിനെത്തിയ യുവതിയ ഡോക്ടറെന്ന വ്യാജേന പ്രസവമുറിയിലെ സ്‌കാനിംഗ് ഉപകരണത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കെത്തിയ ആള്‍ പരിശോധന നടത്തുകയായിരുന്നു. ആ സമയം ഡോക്ടര്‍ പ്രസവവാര്‍ഡില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ആശുപത്രി ജീവനക്കാരില്‍ നിന്ന് ഇയാള്‍ ഡോക്ടറല്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് യുവതി അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിന് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശി ആന്റണിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.


Keywords: Molestation Attempt, Police, Case, Doctor, Pregnant, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.