Latest News

ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നതിനിടെ പോലീസുകാരന് നേരെ അക്രമം

കാസര്‍കോട്:[www.malabarflash.com] റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നതിനിടെ പോലീസുകാരന് നേരെ അക്രമം. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. 

ചൊവ്വാഴ്ച രാത്രി 9 മണിയോടെ പഴയ ചൂരിയില്‍ വെച്ചാണ് സംഭവം. എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷി(35)നാണ് മര്‍ദ്ദനമേറ്റത്. പഴയ ചൂരി റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നതിനിടെ ഒരു സംഘം അക്രമിക്കുകയായിരുന്നുവത്രെ. 

ബൈക്കിലെത്തിയ രണ്ട് പേര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കേസ്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.