Latest News

ഭര്‍ത്തൃമതിയായ യുവതിയുടെ വീട്ടിലെത്തിയ പോലീസുകാരനെ നാട്ടുകാര്‍ പിടിച്ചു കെട്ടി

കാഞ്ഞങ്ങാട്:[www.malabarflash.com] പട്ടാപ്പകല്‍ രാവണീശ്വരത്തിനടുത്ത കുന്നുപാറയിലെ ഭര്‍ത്തൃമതിയായ യുവതിയുടെ വീട്ടിലെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ നാട്ടുകാര്‍ പിടിച്ചു കെട്ടി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

പട്ടാപ്പകല്‍ യുവതിയുടെ വീട്ടില്‍ കയറിയ പോലീസുകാരനെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഈ പോലീസുകാരന്‍ സ്ഥിരമായി പകല്‍ നേരങ്ങളില്‍ ഈ വീട്ടില്‍ എത്താറുണ്ടെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ പോലീസുകാരനെ നിരീക്ഷിച്ചു വരികയായിരുന്നു. 

ബുധനാഴ്ച പകല്‍ ഈ വീട്ടില്‍ കയറുകയായിരുന്ന പോലീസുകാരനെ കണ്ടയുടന്‍ നാട്ടുകാര്‍ ഒത്തു കൂടി. കോടതിയുടെ സമന്‍സ് വിതരണം ചെയ്യുന്ന പോലീസുകാരനാണ് കുടുക്കില്‍പ്പെട്ടത്. 

നിരവധി സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ അടങ്ങിയ നാലോളം മൊബൈല്‍ ഫോണുകള്‍ പോലീസുകാരനില്‍ നിന്നും പിടിച്ചെടുത്തു. വയനാട് സ്വദേശിയായ പോലീസുകാരന്‍ നീലേശ്വരത്താണ് താമസം. 26 കാരിയായ വീട്ടമ്മയ്ക്ക് രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് കോണ്‍ക്രീറ്റ് കട്ടര്‍ തൊഴിലാളി ആണ്. 

കഴിഞ്ഞ ദിവസം പുല്ലൂര്‍ ചാലിങ്കാലില്‍ സിനിമ സംവിധായകന്റെ ഭാര്യയായ നൃത്ത അധ്യാപികയുടെ കിടപ്പുമുറിയില്‍ നിന്നും രാത്രി അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മനോജിനെ നാട്ടുകാര്‍ പിടികൂടിയതിന്റെ തൊട്ടുപിറകെയാണ് മറ്റൊരു പോലീസുകാരനും അവിഹിത ബന്ധത്തിനെത്തി നാട്ടുകാരുടെ പിടിയിലകപ്പെട്ടത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.