Latest News

ആദ്യരാത്രിയില്‍ ഒളിച്ചോടിയ നവവധു വിവാഹത്തലേന്ന് ആത്മഹത്യക്ക് ശ്രമിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] താലിമാല കിടപ്പ് മുറിയില്‍ അഴിച്ചു വെച്ച് ആദ്യരാത്രിയില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കബളിപ്പിച്ച് നാടകീയമായി മുങ്ങിയ നവവധു വിവാഹത്തലേന്ന് അമിതമായി ഉറക്ക് ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിവരം പുറത്ത് വന്നു.

കല്യാണ തലേന്ന് രാത്രി 12 മണിയോടെ വീട്ടിനകത്തെ കിടപ്പ് മുറിയില്‍ അമിതമായി ഉറക്ക് ഗുളികകള്‍ അകത്ത് ചെന്ന് തീര്‍ത്തും അവശ നിലയില്‍ കണ്ടെത്തിയ യുവതിയെ ബന്ധുക്കള്‍ ഉടന്‍ തന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കി യുവതിയുടെ ജീവന്‍ രക്ഷിച്ച ശേഷം പിറ്റേന്ന് രാവിലെ ആശുപത്രിക്കിടക്കയില്‍ നിന്നാണ് യുവതി ബേഡകം കൊളത്തൂരിലെ വിവാഹ മണ്ഡപത്തിലേക്ക് യാത്ര തിരിച്ചത്.

യുവതിയും മുറച്ചെറുക്കനും ഏറെ കാലമായി പ്രണയത്തിലായിരുന്നുവത്രെ. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് വീട്ടുകാരും ബന്ധുക്കളും എതിരായിരുന്നുവത്രെ. യാതൊരു തരത്തിലും ഇരുവരുടെയും ബന്ധം അംഗീകരിക്കാതിരുന്ന രക്ഷിതാക്കള്‍ യുവതിക്ക് മറ്റൊരു വിവാഹാലോചന നടത്തുകയും കല്യാണം ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. ബേഡകം കൊളത്തൂരിലെ ഗള്‍ഫുകാരനുമായി ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

അന്ന് രാത്രി തന്നെ ആദ്യരാത്രിയില്‍ ഭര്‍ത്താവിന് നല്‍കേണ്ട പാല്‍ എടുക്കാന്‍ എന്ന വ്യാജേന അടുക്കളയിലെത്തി ബന്ധുക്കളുടെയൊക്കെ കണ്ണുവെട്ടിച്ച് യുവതി കടന്ന് കളയുകയായിരുന്നു.വരന്‍ അണിയിച്ച താലിമാലയും മോതിരവും കിടപ്പ് മുറിയില്‍ അഴിച്ചുവെച്ചുവെങ്കിലും കല്യാണത്തിന് വീട്ടുകാര്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ മുഴുവനും കൈക്കലാക്കിയാണ് യുവതി ആദ്യ രാത്രിയില്‍ മുറച്ചെറുക്കനോടൊപ്പം മുങ്ങിയത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.