കാഞ്ഞങ്ങാട്:[www.malabarflash.com] വാണിയംപാറ ചങ്ങമ്പുഴ കലാകായികവേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചങ്ങമ്പുഴ വനിതാവേദി ഈ ഓണക്കാലത്തും ജൈവരീതിയില്‍ വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്ത് കൊണ്ട് വനിതാവേദി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
തരിശായി കിടന്ന നിലങ്ങളിലൊക്കെ കൃഷി യോഗ്യമാക്കുകയും നെല്‍വയലുകള്‍ പാട്ടത്തിനെടുക്കുകയും ചെയ്ത് കൊണ്ട് അവിടെ വിത്തിറക്കി വിള കൊയ്യുകയാണ് ഈ സ്ത്രീ കൂട്ടായ്മ.
അന്യമായിക്കൊണ്ടിരിക്കുന്ന നന്മയുടെ ശീലങ്ങളിലേക്ക് സംഘബോധത്തിന്‍റെ കരുത്തില്‍ പതുക്കെ നടന്നു കൊണ്ടിരിക്കുകയാണ് വാണിയംപാറയിലെ കൂട്ടായ്മ. മണ്ണില്‍ പണിയെടുക്കുന്നവരുടെ വിയര്‍പ്പിന് പൊന്നിനേക്കാള്‍ മൂല്യമുണ്ട്. ദുസ്സഹമായ ജീവിത സാഹചര്യങ്ങളിലും സമൃദ്ധമായ കാലത്തിലേക്കുള്ള ചുവടുവെപ്പിന് എല്ലാ പിന്തുണയും നല്‍കുകയാണ് ചങ്ങമ്പുഴ കലാകായിക വേദി പ്രവര്‍ത്തകര്‍.
വനിതാവേദിയുടെ ഈ വര്‍ഷത്തെ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം എഴുത്തുകാരനും ചങ്ങമ്പുഴ യുഎഇ കമ്മിറ്റി സെക്രട്ടറിയുമായി മഹേഷ് വാണിയമ്പാറ നിര്‍വ്വഹിച്ചു. വനിതാവേദി പ്രസിഡന്‍റ് സുധ ടീച്ചര്‍, സെക്രട്ടറി ബിന്ദു സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. ചങ്ങമ്പുഴ പ്രസിഡന്‍റ് അഖിലേഷ് മൂലക്കേവീട് സെക്രട്ടറി വിജയന്‍ പച്ചിക്കാരന്‍, ട്രഷറര്‍ വിജയകുമാര്‍ മൂലക്കേ വീട് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment