Latest News

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാരലല്‍ കോളേജ് അധ്യാപകനെ മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി

നീലേശ്വരം:[www.malabarflash.com] ബന്ധുവീട്ടില്‍ നിന്ന് സാധനം വാങ്ങാന്‍ കടയിലേക്ക് പോയി മടങ്ങുകയായിരുന്ന പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാരലല്‍ കോളേജ് അധ്യാപകനും എല്‍ ഐ സി ഏജന്റും വാഴുന്നോറിക്കടുത്ത മേനിക്കോട്ടെ കെ വി സുധാകര(66)നെ മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി.

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി ജയിലേക്കയച്ചു. പെണ്‍കുട്ടിയെ വാഴുന്നോറടി ചേടീറോഡില്‍ വെച്ചാണ് സുധാകരന്‍ മാനഹാനി വരുത്തിയത്.

ഭയന്ന് വിറച്ച പെണ്‍കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടി വിവരം വീട്ടുകാരെ ധരിപ്പിച്ചു.
കാസര്‍കോട് ചൈല്‍ഡ് ലൈനിലേക്കും വിവരം കൈമാറി. കുട്ടി ബന്ധുക്കളോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് സുധാകരനെ കൈയ്യോടെ പിടികൂടുകയായിരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.