Latest News

മലബാര്‍ ഫ്‌ളാഷ് ഈദ് മെഹ്ഫില്‍ അവാര്‍ഡ് ജസീലയ്ക്കും അജ്മലിനും

കാസര്‍കോട്:[www.malabarflash.com] മലബാര്‍ ഫ്‌ളാഷ്.കോമും നല്ലപാട്ട് വാട്ട്‌സ്ആപ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച മലബാര്‍ ഫ്‌ളാഷ് ഈദ് മെഹ്ഫില്‍ അവാര്‍ഡിനായുളള മാപ്പിളപ്പാട്ട് മത്സരത്തില്‍ കരാക്കോ വിഭാഗത്തില്‍ ജസീല റഫീഖും, വായ്പാട്ട് വിഭാഗത്തില്‍ അജ്മല്‍ ചെമ്പിരിക്കയും ജേതാക്കളായി.

സെപ്തംബര്‍ 6 മതുല്‍ നല്ലപാട്ട് വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ ആരംഭിച്ച മത്സരത്തില്‍ നാട്ടിലും ഗള്‍ഫിലുളള നിരവധി പേര്‍ പങ്കെടുത്തു.

മുളിയാര്‍ ബെളളിപ്പാടിയിലെ റഫീഖിന്റെ പത്‌നിയായ ജസീല സ്‌കൂള്‍, യൂണിവേഴ്‌സിററി കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കാസര്‍കോട് എല്‍.ബി.എസിലെ എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥിയായ അജ്മല്‍ ചെമ്പിരിക്കയിലെ അബൂബക്കറിന്റെ മകനാണ്.
ഒക്‌ടോബര്‍ ആദ്യവാരത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.