കാസര്‍കോട്:[www.malabarflash.com] നാടും നഗരവും തക്ബീര്‍ ധ്വനികളാല്‍ മുഖരിതം, സൗഹാര്‍ദ്ദം പങ്കിട്ടും ആരാധനകളില്‍ മുഴുകിയും മുസ്ലിം ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
ബലിപെരുന്നാളും ഓണവും ഒരുമിച്ച അപൂര്‍വ്വതയില്‍ ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്തു. തക്ക്ബീറിന്റെ മന്ത്രധ്വനികള്‍ മുഴക്കി തിങ്കളാഴ്ച പ്രഭാതത്തില്‍ ഈദ്ഗാഹുകളിലേക്കും പള്ളികളിലേക്കും നീങ്ങിയ വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ അര്‍പ്പിച്ചുമാണ് പിരിഞ്ഞത്.
പുതുവസ്ത്രങ്ങളണിഞ്ഞ് വിശ്വാസികള്‍ രാവിലെ മുതല്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കുമൊഴുകി. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരവും പ്രത്യേക പ്രാര്‍ഥനകളും ഖുത്തുബയും നടന്നു.
പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയ്യാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹീമിന്റെ ത്യാഗസ്മരണയില്‍ (ഉള്ഹിയ്യത്ത് ) മൃഗബലിയും നടക്കുന്നുണ്ട്
ബലിപെരുന്നാളും ഓണവും ഒരുമിച്ച അപൂര്‍വ്വതയില്‍ ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്തു. തക്ക്ബീറിന്റെ മന്ത്രധ്വനികള്‍ മുഴക്കി തിങ്കളാഴ്ച പ്രഭാതത്തില്‍ ഈദ്ഗാഹുകളിലേക്കും പള്ളികളിലേക്കും നീങ്ങിയ വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ അര്‍പ്പിച്ചുമാണ് പിരിഞ്ഞത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment