Latest News

മുസ്ലിം യൂത്ത് ലീഗ് മേഖല കണ്‍വന്‍ഷനില്‍ ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം

കാസര്‍കോട്:[www.malabarflash.com] കഴിഞ്ഞ ദിവസം ഫിര്‍ദൗസ് നഗറില്‍ നടന്ന യൂത്ത് ലീഗ് മേഖല കണ്‍വെന്‍ഷനില്‍ കാസര്‍കോട് മുന്‍സിപ്പല്‍ ലിഗ് കമ്മിറ്റിക്കെതിരെ നെല്ലിക്കുന്നിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.

കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി പാര്‍ട്ടിയെ പരാജയപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചിലര്‍ക്കെതിരെ ആരോപണം വന്നിരുന്നു ആരോപണ വിധേയരായവര്‍ക്കെതിരെ ഇതുവരെയായിട്ടും നടപടി എടുക്കാത്തതിലും ആരോപണം ഉള്ള വ്യക്തിയെ മണ്ഡലത്തിലെ ഒരു പഞ്ചായത്ത് മെമ്പര്‍ഷിപ്പ് റിട്ടേണിംഗ് ഓഫിസറായി നിയമിച്ചതിലും, മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പില്‍ എം.എല്‍.എയുടെ വാര്‍ഡിലെ വോട്ട് ചോര്‍ച്ചയെ കുറിച്ചും പ്രതിഷേധിച്ചായിരുന്നു മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തിനെതിരെ നെല്ലിക്കുന്നിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആഞ്ഞടിച്ചത്. 

യുത്ത് ലീഗ് ഭാരവാഹികള്‍ ഇടപെട്ടിട്ടും പ്രശ്‌നം രൂക്ഷമായി തന്നെ തുടര്‍ന്നു. അവസാനം എം എല്‍ എ യുടെ ഇടപെട്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ആരോപണം അന്വേഷിക്കാന്‍ കമ്മിറ്റിയെ വെച്ചിട്ടുണ്ടെന്നും മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടാകുമെന്നും എം.എല്‍.എ യോഗത്തെ അറിയിച്ചു.

നെല്ലിക്കുന്ന് ഭാഗത്തുള്ള 1, 2, 34, 35, എന്നി വാര്‍ഡിലെ യുത്ത് ലീഗ് പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്‌.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.