Latest News

ഭക്ഷണവും മതിയാ ചികിത്സയും ലഭിച്ചില്ല; മരിച്ച അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് അവശനിലയില്‍ യുവതി


എടപ്പാള്‍ (മലപ്പുറം): [www.malabarflash.com] പട്ടിണി മൂലവും മതിയായ ചികിത്സ ലഭിക്കാതെയും മധ്യവയസ്‌ക മരിച്ചു. മൃതദേഹം കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്ന യുവതിയായ മകളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി ബ്ലോക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തു താമസിക്കുന്ന മതിലകത്ത് കുന്നത്താട്ടില്‍ ശോഭന(55)യാണു മരിച്ചത്. മകള്‍ ശ്രുതി(36)യെ എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശോഭനയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പഞ്ചായത്തംഗം റാബിയ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറംലോകമറിഞ്ഞത്. ശ്രുതി അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണു ശോഭന മരിച്ചതായി കെണ്ടത്തിയത്. തുടര്‍ന്ന്, അവശയായ ശ്രുതിയെ ആശുപത്രിയിലേക്കു മാറ്റി. ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായെന്നും ആരും ഭക്ഷണം നല്‍കിയില്ലെന്നും ശ്രുതി പറഞ്ഞു. എന്നാല്‍, പണമില്ലാഞ്ഞിട്ടല്ല ഇവര്‍ ഭക്ഷണം ഉണ്ടാക്കാത്തതാണ് ഈ അവസ്ഥയ്ക്കു കാരണമെന്നു ബന്ധുക്കള്‍ പറയുന്നു.

മാനസികരോഗത്തിനു കോഴിക്കോട്ട് ചികിത്സയിലായിരുന്ന ശോഭനയെ ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ചിരുന്നു. ശോഭനയുടെ അമ്മ സരോജിനിക്കു കോടികളുടെ സ്വത്തുണ്ടായിരുന്നെന്നും അതു മുഴുവന്‍ ശോഭനയ്ക്കു നല്‍കിയതിനേത്തുടര്‍ന്നാണു സഹോദരങ്ങള്‍ അകന്നതെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. സ്വത്തുതര്‍ക്കത്തേത്തുടര്‍ന്ന് വീടിനടുത്തുള്ള സഹോദരനുമായും അടുപ്പമില്ലായിരുന്നു. ശ്രുതി ബിരുദതലംവരെ പഠിച്ചിട്ടുണ്ട്.

ചങ്ങരംകുളം പോലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി. ശോഭനയുടെ സഹോദരങ്ങള്‍: ശങ്കരനുണ്ണി, ശ്രീകുമാര്‍, സാവിത്രി, ലത.

Courtesy: Mangalam


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.