Latest News

വെള്ളിത്തിളക്കത്തിന് ഗോള്‍ഡന്‍ ഓഫര്‍; സിന്ധുവിനെ തേടിയെത്തിയത് 50 കോടിയുടെ പരസ്യ കരാര്‍


ഹൈദരാബാദ്: [www.malabarflash.com] പിവി സിന്ധുവിന്റെ വെള്ളിത്തിളക്കം അവസാനിക്കുന്നില്ല. പ്രമുഖ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ ബെയ്‌സ്‌ലൈനുമായി 50 കോടി രൂപയുടെ പരസ്യകരാറില്‍ ഒപ്പ് വെച്ചിരിക്കുകയാണ് ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ സിന്ധു.
മൂന്ന് വര്‍ഷത്തേക്കുള്ള കരാറിനാണ് കമ്പനി ശ്രമിക്കുന്നത്. ക്രിക്കറ്റില്‍ നിന്നുമല്ലാത്ത മറ്റൊരു താരം ഇത്രയും വലിയൊരു കരാറില്‍ ഒപ്പുവെക്കുന്നത് ഇതാദ്യമായാണ്. കരാറില്‍ ഒപ്പു വെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവസാനഘട്ടത്തിലാണെന്നും വിശദമായ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്തുന്നില്ലെന്നും ബെയ്‌സ്‌ലൈന്‍ കമ്പനി എം.ഡി തുഹിന്‍ മിശ്ര പറഞ്ഞു.
സിന്ധുവിന്റെ പ്രശസ്തി കുതിച്ചുയരുന്ന ഈ സമയത്ത് നിരവധി കമ്പനികളാണ് തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് സിന്ധുവിനെ ക്ഷണിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുള്ളത്. ഇതിൽ ഒട്ടുമിക്ക കമ്പനികളുടെയും ക്ഷണം സിന്ധു സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന കൊക്കൊകോള പോലെയുള്ള ഉല്‍പന്നങ്ങളുമായി സഹകരിക്കില്ലെന്ന് സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദ് വ്യക്തമാക്കി. പരിശീലനത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒന്നും അനുവദിക്കില്ലെന്നും ഗോപീചന്ദ് കൂട്ടിച്ചേർത്തു.

Keywords: PV Sindhu, Sports News, National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.