മഞ്ചേശ്വരം:[www.malabarflash.com] മൂന്ന് പതിറ്റാണ്ട് കാലം നാടിന് ആത്മീയ വെളിച്ചം പകര്‍ന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ ഒന്നാം ഉറൂസ് മുബാറക് നാലാം ദിനത്തിലേക്ക് കടന്നതോടെ ജന പ്രവാഹം വര്‍ധിച്ചു.
ശനിയാഴ്ച ഉച്ചക്ക് പാരന്റ്‌സ് ചാറ്റും വൈകിട്ട് സ്‌നേഹ സംഗമവും നടക്കും. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
രാത്രി ബാഅലവി പരമ്പരയില്‍ ആത്മീയ മജ്‌ലിസും നടക്കും. ഞായറാഴ്ച രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമാകും. ഉച്ചക്ക് മുതഅല്ലിം ജല്‍സയും രാത്രി ജലാലിയ്യ റാത്തീബും നടക്കും. 22ന് ഉറൂസിന് സമാപിക്കും.
രണ്ട് രാത്രികളിലായി ഉറൂസ് നഗരിയില്‍ നടന്ന ബുര്‍ദ്ദ മജ്‌ലിസും ശാദുലീ റാത്തീബും ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നേകി. വിശ്വ പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തന കാവ്യമായ ബുര്‍ദ്ദയുടെ മാസ്മരികത ആസ്വദിക്കാന്‍ രാത്രി വൈകിയും ജനമൊഴുകുകയായിരുന്നു. ഹാഫിള് സാവാദിഖലി ഫാളിലി ഗൂഡല്ലൂര്‍, അശ്‌റഫ് പെരുമുഖം, ഹാഫിള് അന്‍വറലി സഖാഫി ഷിറിയ, അബ്ദുശ്ശുകൂര്‍ ഇര്‍ഫാനി ചെമ്പരിക്ക നേതൃത്വം നല്‍കി. ഹംസ മിസ്ബാഹി ഓട്ടപ്പടവ് ഉദ്‌ബോധനം നടത്തി.
രാവിലെ നടന്ന അല്‍ഫിയ്യ മുസാബഖയില്‍ രാജ്യത്തെ വിവിധ വിദ്യാഭ്യസ സ്ഥാപനത്തില്‍ പഠിക്കുന്ന ഉന്നത വിദ്യാര്‍ത്ഥികള്‍ മത്സരാര്‍ഥികളായി എത്തി. അലി അഹ്‌സനി എടക്കര, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, ഉമര്‍ സഖാഫി മുസാബഖ നിയന്ത്രിച്ചു.
മൂന്നാം ദിനം രാത്രി നടന്ന ശാദുലി ഹല്‍ഖയ്ക്ക് മുഹമ്മദ് സ്വാലിഹ് സഅദി, പി അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള നേതൃത്വം നല്‍കി. റഫാഖ് സഅദി ദേലമ്പാടി ഉദ്‌ബോധനം നടത്തി.
രാവിലെ നടന്ന അല്‍ഫിയ്യ മുസാബഖയില്‍ രാജ്യത്തെ വിവിധ വിദ്യാഭ്യസ സ്ഥാപനത്തില്‍ പഠിക്കുന്ന ഉന്നത വിദ്യാര്‍ത്ഥികള്‍ മത്സരാര്‍ഥികളായി എത്തി. അലി അഹ്‌സനി എടക്കര, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, ഉമര്‍ സഖാഫി മുസാബഖ നിയന്ത്രിച്ചു.
മൂന്നാം ദിനം രാത്രി നടന്ന ശാദുലി ഹല്‍ഖയ്ക്ക് മുഹമ്മദ് സ്വാലിഹ് സഅദി, പി അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള നേതൃത്വം നല്‍കി. റഫാഖ് സഅദി ദേലമ്പാടി ഉദ്‌ബോധനം നടത്തി.
ശനിയാഴ്ച ഉച്ചക്ക് പാരന്റ്‌സ് ചാറ്റും വൈകിട്ട് സ്‌നേഹ സംഗമവും നടക്കും. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
രാത്രി ബാഅലവി പരമ്പരയില്‍ ആത്മീയ മജ്‌ലിസും നടക്കും. ഞായറാഴ്ച രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമാകും. ഉച്ചക്ക് മുതഅല്ലിം ജല്‍സയും രാത്രി ജലാലിയ്യ റാത്തീബും നടക്കും. 22ന് ഉറൂസിന് സമാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment