Latest News

പയ്യന്നൂരില്‍ ടിപ്പർ ലോറി ഓട്ടോയിലിടിച്ച് അഞ്ചു പേര്‍ മരിച്ചു

പയ്യന്നൂര്‍ :[www.malabarflash.com] പയ്യന്നൂര്‍ കുന്നരു കാരന്താടില്‍ ലോറി ഓട്ടോയിലിടിച്ചു അഞ്ചു പേര്‍ മരിച്ചു. ദമ്പതികളും മകളും ബന്ധുവായ കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്. രാമന്തളി സ്വദേശി ഗണേശന്‍ (38), ഭാര്യ ലളിത (32), ഇവരുടെ മകള്‍ ലിഷ്ണ (7), ആരാധ്യ (4), ദേവകി (72) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലിഷ്ണ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നാലു പേര്‍ക്ക് പരുക്കേറ്റു.
ഓട്ടോ യാത്രക്കാരായ വി.പി. ശ്രീജിത്ത്, ഭാര്യ ആശ, ആതിര, ഗുഡ്‌സ് ഓട്ടോ െ്രെഡവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലിടിച്ചു നിയന്ത്രണം വിട്ട ലോറി മല്‍സ്യ വില്‍പ്പന നടത്തുന്ന ഗുഡ്‌സ് ഓട്ടോയിലിടിക്കുകയും ചെയ്തു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
UPDATE


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.