Latest News

പോലീസ് കേസിനെ തുടര്‍ന്ന് ഗായിക ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂഡൽഹി:[www.malabarflash.com] പോലീസ് കേസിനെ തുടര്‍ന്ന് ഹരിയാണ ഗായിക സപ്‌ന ചൗധരി ആത്മഹത്യക്ക് ശ്രമിച്ചു. ഡൽഹിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന അവർ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സപ്‌ന പുറത്തിറക്കിയ ഒരു ഗാനത്തില്‍ ദളിതരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്ന പരാതിയെത്തുടർന്നാണ് കേസെടുത്തത്.

സപ്‌ന ആത്മഹത്യക്ക് ശ്രമിച്ച മുറിയില്‍ നിന്നും ഏഴ് പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. അതില്‍ തനിക്കെതിരെ കേസ് കൊടുത്ത സത്പല്‍ കുന്‍വാര്‍ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും താന്‍ മാപ്പ് പറഞ്ഞെങ്കിലും സത്പല്‍ വീണ്ടും മാനസിക പീഢനം തുടര്‍ന്നുവെന്നും ആത്മഹത്യാക്കുറുപ്പില്‍ പറയുന്നു.

എലി വിഷം കഴിച്ചാണ് സപ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.