Latest News

മുഹമ്മദ് മുബീനും, അഹ്മദ് മുഷ്താക്കിനും ഷാര്‍ജാ യൂണിവേഴ്‌സിറ്റി ഉപരിപഠനത്തിന് അര്‍ഹത

കാസര്‍കോട്:[www.malabarflash.com] ഷാര്‍ജ അല്‍ ഖാസിമി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉപരി പഠനത്തിന് അര്‍ഹത നേടിയ കാരന്തൂര്‍ മര്‍ക്കസിലെ എട്ട് വിദ്യാര്‍ത്ഥികളില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും മുഹമ്മദ് മുബീനിനും അഹമ്മദ് മുഷ്താക്കിനും അവസരം ലഭിച്ചു.

2014 ല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ കുല്ലിയ്യ ശരീഅഃ, അറബിക്് സാഹിത്യം, ഇക്കൊണോമിക്‌സ,് ടെലി കമ്മ്യൂണിക്കേഷന്‍, എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് ഉപരി പഠന സൗകര്യം. ഷാര്‍ജാ ഭരണാതികാരിയായ ശൈഖ് സുല്‍ത്താന്‍ ബില്‍ അല്‍ ഖാസിമി മുഖ്യ രക്ഷാധികാരിയായ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സെലര്‍ ഡോ. റാശിദ് സലാമാണ്.

മര്‍ക്കസ് ഗാര്‍ഡനില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ മുഹമ്മദ് മുബീന്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ മകനാണ്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നടന്ന ഇസ്‌ലാമിക് റിസര്‍ച്ച് ക്യാമ്പില്‍ പങ്കെടുക്കാന്‍ മുഹമ്മദ് മുബീന് അവസരം ലഭിച്ചിരുന്നു. 

സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ അഹമ്മദ് മുഷ്താഖ് കാഞ്ഞങ്ങാട് പഴയകടപ്പുറം പരേതനായ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ മകനാണ്. 

പ്രവേശനം ലഭിച്ച മറ്റു വിദ്യാര്‍ത്ഥികള്‍ ജാബിര്‍ ഹംദാന്‍ ചേളന്നൂര്‍ കോഴിക്കോട്, മുഹമ്മദ് ജുബൈര്‍ പൂനൂര്‍, മുഹമ്മദ് ജുവൈദ് കൊാേട്ടി, റമീസ് പടിഞ്ഞാറത്തറ, അബൂബക്കര്‍ സാബിത്ത് എളേറ്റില്‍, സുഹൈല്‍ കാക്കവയല്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.