കാസര്‍കോട്:[www.malabarflash.com] സമസ്ത കേരള സുന്നി വിദ്യാഭ്യാസബോര്‍ഡിനു കീഴില്‍ പൊതുപരീക്ഷയെഴുതിയ ജില്ലയിലെ റെയ്ഞ്ചുതലങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായ 5,7,10,12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അധ്യാപകരെ അനുമോദിച്ചു.
വിവിധ റെയ്ഞ്ചുകളില്‍ നിന്ന് 35 അധ്യാപകര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാ ഹസന്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യാ മെമ്പര്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുമോദനപത്രവും അവാര്‍ഡും നല്‍കി.
ഭാരവാഹി ഒഴിവിലേക്ക് മിഷനറി സെക്രട്ടറിയായി അബ്ദുറസാഖ് സഖാഫി കോട്ടക്കുന്നിനെയും ട്രെയിനിംഗ് സെക്രട്ടറിയായി അബ്ദുറസാഖ് സഖാഫി പള്ളങ്കോടിനെയും തിരഞ്ഞെടുത്തു.
സംഗമത്തില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി പത്തോളം മുഅല്ലിമീങ്ങള്‍ക്ക് റിലീഫ് വിതരണം ചെയ്തു. സയ്യിദ് സീതിക്കോയ തങ്ങള്‍ ബദിയഡുക്ക പ്രാര്‍ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, പാത്തൂര്‍ മുഹമ്മദ് സഖാഫി, കന്തല്‍ സൂപ്പി മദനി, ജബ്ബാര്‍ മിസ്ബാഹി ചെറുവത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി എ അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട്, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, ആദം സഖാഫി മുഹിമ്മാത്ത്, ഇബ്‌റാഹിം സഅദി മുഗു, ഉമര്‍ സഖാഫി പള്ളത്തൂര്‍, പ്രസംഗിച്ചു. ഇല്യാസ് കൊറ്റുമ്പ സ്വാഗതവും ലത്വീഫ് കുമ്പള നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment