കാഞ്ഞങ്ങാട്:[www.malabarflash.com] പാവപ്പെട്ടവരുടെ മാംസ്യ മെന്നറിയപ്പെടുന്ന പയറുകളെ കുറിച്ചു പഠിച്ച്, കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സൂര്യ.എസ്.സുനില്‍ സംസ്ഥാന സ്‌കൂള്‍ സയന്‍സ് സെമിനാറില്‍ ഒന്നാം സ്ഥാനം നേടി. 'ഭഷ്യസുരക്ഷയുടെ സുസ്ഥിര ഭാവിക്ക് പയര്‍ വര്‍ഗങ്ങള്‍;സാധ്യതകളുംവെല്ലുവിളികളും' എന്നതായിരുന്നു സെമിനാറിലെ വിഷയം.
അടുത്ത മാസം മൂന്ന് മുതല്‍ ആറു വരെ തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ സംസ്ഥാനത്തെ പ്രതിനിധികരിക്കുന്നത് സൂര്യയാണ്.
ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്. ഈ സ്‌കൂളിലെ ജീവശാസ്ത്രം അധ്യാപിക കാഞ്ഞങ്ങാട് സൗത്തിലെ അനിതയുടെ സഹായത്തോടെയാണ് സൂര്യ ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്. ഈ സ്‌കൂളിലെ ജീവശാസ്ത്രം അധ്യാപിക കാഞ്ഞങ്ങാട് സൗത്തിലെ അനിതയുടെ സഹായത്തോടെയാണ് സൂര്യ ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഹോസ്ദുര്‍ഗ് ബാറിലെ അഡ്വ.എസ് പി. സുനില്‍ കുമാറിന്റെയും, കാഞ്ഞങ്ങാട് ജില്ലാ സ്പത്രിയിലെ സ്റ്റാഫ് നഴ്‌സ് പി.വി. പുഷ്പ ലതയുടെയും മകളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment