Latest News

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം; ലോഗോ പ്രകാശനം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്:[www.malabarflash.com] നവംബര്‍ 2, 3, 4 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ ലോഗോ കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളില്‍ വെച്ച് സിപിഐഎം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പ്രകാശനം ചെയ്‌യു.

ജില്ലാ പ്രസിഡന്റ് എം സുമതി അധ്യക്ഷയായി. ബേക്കല്‍ കോട്ടയുടെ പശ്ചാതലത്തില്‍ വനിതാപ്രസ്ഥാത്തിന്റെമുന്നേറ്റം ആലേഖനം ചെയ്തലോഗോ കണ്ണൂര്‍ പള്ളിക്കുന്നിലെ വി വി ജ്യോതീഷ്‌കുമാറാണ് രൂപ കല്‍പ്പന ചെയ്തത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലഭിച്ച 20 മല്‍സരഎന്‍ട്രികളില്‍നിന്ന് ജില്ലയിലെ ചിത്രകാരന്മരുടെ പാനലാണ് മികച്ച എന്‍ട്രി തിരഞ്ഞെടുത്തത്. മഹിളാഅസോസിയേഷന്‍ കേന്ദ്രകമ്മറ്റിയംഗം വി പി ജാനകി, സിപിഐഎം ജില്ലാ കമ്മറ്റിയംഗം പി അപ്പുക്കുട്ടന്‍, പ്രചരണകമ്മറ്റി കണ്‍വീനര്‍ കെ മണികഠണന്‍, എരിയാസെക്രട്ടറി പി നാരായണന്‍, കാറ്റാടികുമാരന്‍,എംലക്ഷമി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് വി ഗൗരി, പി പി ശ്യാമളാദേവി, ദേവീരവിന്ദ്രന്‍, കെ വി ലക്ഷമി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഇ പത്മാവതിസ്വാഗതംപറഞ്ഞു.

സമ്മേളനത്തിന്റെ വിജയത്തിനായി കേന്ദ്രസംഘാടകസമിതിക്കു കീഴില്‍ ജില്ലയില്‍ 1500 പ്രാദേശികസംഘാടകസമിതിയുടെ രുപീകരണയോഗങ്ങള്‍ നടന്നുവരികയാണ്.വനിതകള്‍ക്കായുള്ള കായികമല്‍സരം ഒക്‌ടോബര്‍ 27ന് മാവുങ്കാലിലെ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടക്കും. 

ജനാധിപത്യമഹിളാഅസോസിഷേയന്‍ സംസ്ഥാന സമ്മേളനത്തിനായി തയ്യാറാക്കിയലോഗോ കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ സിപിഐംഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പ്രകാശനം ചെയ്യുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.