Latest News

ത്വലാഖിലൂടെ ബന്ധം വേര്‍പെടുത്തിയതിന് കോടതി രേഖകളുടെ ആവശ്യമില്ലെന്ന് ഹൈകോടതി

കൊച്ചി:[www.malabarflash.com] അംഗീകൃത ത്വലാഖ് രീതിയിലൂടെ ബന്ധം വേര്‍പിരിഞ്ഞവരുടെ പാസ്‌പോര്‍ട്ടില്‍നിന്ന് ജീവിത പങ്കാളിയുടെ പേര് നീക്കാന്‍ മറ്റു കോടതി രേഖകള്‍ ആവശ്യമില്ലെന്ന് ഹൈകോടതി.

ത്വലാഖ് മുസ്ലിം വ്യക്തി നിയമ പ്രകാരമുള്ള വിവാഹ ബന്ധം വേര്‍പിരിയല്‍ രീതിയായതിനാല്‍ അംഗീകരിക്കപ്പെട്ടതാണെന്നും ത്വലാഖ് ചൊല്ലിയിട്ടുണ്ടെങ്കില്‍ അതുതന്നെ അവര്‍ വേര്‍പിരിഞ്ഞതിന് തെളിവാണെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

ത്വലാഖ് ചൊല്ലി ബന്ധം പിരിഞ്ഞ സാഹചര്യത്തില്‍ തന്റെ പാസ്‌പോര്‍ട്ടില്‍നിന്ന് ഭര്‍ത്താവിന്റെ പേര് നീക്കം ചെയ്യാന്‍ നല്‍കിയ അപേക്ഷ പാസ്‌പോര്‍ട്ട് അധികൃതര്‍ തള്ളിയതിനെതിരെ കോതമംഗലം സ്വദേശി അഷ്‌ന മൊയ്തുവാണ് കോടതിയെ സമീപിച്ചത്.

നിയമപരമായി വിവാഹ മോചനം നേടിയതിന് തെളിവായി കോടതിയില്‍നിന്നുള്ളവ ഉള്‍പ്പെടെ മറ്റെന്തെങ്കിലും രേഖകള്‍ ഹാജരാക്കാനായിരുന്നു പാസ്‌പോര്‍ട്ട് ഓഫിസറുടെ നിര്‍ദേശം. ത്വലാക്ക് ചെയ്ത രേഖകള്‍ക്ക് പകരം മറ്റ് രേഖകള്‍ ഉണ്ടെങ്കിലേ പേരു നീക്കം ചെയ്യാനാവൂവെന്നും അഷ്‌നയ്ക്ക് പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്ന് മറുപടി ലഭിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.