കൊല്‍ക്കത്ത:[www.malabarflash.com] അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് 17കാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം.
സമീപവാസിയായ ഒരു യുവാവാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. കുറച്ചുകാലംമുമ്പ് പെണ്‍കുട്ടിക്ക് യുവാവുമായി ബന്ധമുണ്ടടായിരുന്നെങ്കിലും പിന്നീട് ബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ബന്ധം പിരിഞ്ഞതിനുശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. കഴിഞ്ഞദിവസം രാത്രിയാണ് ഇയാള്‍ കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് പോലീസിനെ ബന്ധപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും കുട്ടി ആത്മഹത്യ ചെയ്തിരുന്നു.
കുട്ടിയെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്ത മാതാപിതാക്കളോട് തങ്ങള്‍ക്കിടയില്‍ വരരുതെന്ന് പ്രതി പ്രതികരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment