Latest News

സംസ്ഥാന സ്കൂള്‍ തൈക്കോണ്ടോ മല്‍സരത്തില്‍ ഗോള്‍ഡ് മെഡലുകളുമായി തച്ചങ്ങാട് ഗവ.ഹൈസ്ക്കൂള്‍

ബേക്കല്‍:[www.malabarflash.com] സംസ്ഥാന സ്കൂള്‍ തൈക്കോണ്ടോ മല്‍സരത്തില്‍ ഗോള്‍ഡ് മെഡലുകളുമായി തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളായ കെ.ശ്രീരാജ്, വൈ.സൂരജ്, എസ്.കെ.അമൃത എന്നീ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി.

ഒക്ടോബര്‍ ആദ്യവാരം തെലുങ്കാന സംസ്ഥാനത്ത് വെച്ച് നടക്കുന്ന ദേശീയ സ്കൂള്‍ തൈക്കോണ്ടോ മല്‍സരത്തില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ഈ വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി.

സ്കൂളിലെ കായിക അധ്യാപകനായ കെ.വി.ബിജു, തൈക്കോണ്ടോ പരിശീലകന്‍ പ്രകാശ് കാഞ്ഞങ്ങാട് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.