ഉദുമ:[www.malabarflash.com] ദിവസേനെ നൂറുകണക്കിന് ആളുകളും വിദ്യാര്‍തഥികളും സഞ്ചരിക്കുന്ന കളനാട്- ചട്ടഞ്ചാല്‍ റോഡ് മാങ്ങാട് മുതല്‍ ബെണ്ടിച്ചാല്‍ വരെയുള്ള റോഡ് പൊട്ടിപൊളിഞ്ഞ് യാത്ര ദുഷ്‌കരമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് 'മീത്തല്‍ മാങ്ങാട് വികെയര്‍' പ്രവര്‍ത്തകര്‍ റോഡില്‍ വാഴനട്ടു.
ദേശീയ സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡ് അറ്റകുറ്റപണി മൂന്ന് കരാറുകളായാണ് നല്‍കിയത്. അതില്‍ മാങ്ങാട് മുതല്‍ ബെണ്ടിച്ചാല്‍ വരെയുള്ള അറ്റകുറ്റപണി നടത്താത്തതില്‍ അഴിമതി നടന്നതായും ആരോപണമുണ്ട് .
യാത്രാ അതി ദുസ്സഹമായതിനാല്‍ അധികൃതര്‍ ഇനിയും മൗനം പാലിച്ചാല്‍ സമരപരിപാടികളുമായി മുന്നോട്ട് വരാനുള്ള തയാറെടുപ്പിലാണ് മീത്തല്‍ മാങ്ങാട് 'വികെയര്‍' പ്രവര്‍ത്തകര്‍.
പ്രതിഷേധത്തിന് അബ്ദുല്ല മൊട്ടയില്‍, ഗഫൂര്‍ യു.എം, എം.കെ.എം മീത്തല്‍ മാങ്ങാട്, മുത്തലിബ്, സാദിഖ് ബാവിക്കര, ബദറുദ്ദീന്‍, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment