ഭിന്നലിംഗക്കാരനായ യുവാവാണ് ഭിന്നലിംഗത്തില്‍പ്പെട്ട യുവതിയുടെ കുഞ്ഞിന് ജന്മം നല്‍കിയത്. പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ഇക്വഡോര്‍ സ്വദേശി ഫെര്‍ണാണ്ടോ മച്ചാഡോ ആണ് ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിന് പ്രതീക്ഷയും അഭിമാനവുമായത്. സ്ത്രീയില്‍നിന്നും പുരുഷനായ ഡിയാന റോഡ്രിഗസില്‍ നിന്നാണ് ഫെര്‍ണാണ്ടോ ഗര്‍ഭം ധരിച്ചത്.
കാര്യമിങ്ങനൊക്കെയാമെങ്കിലും പ്രസവിച്ച അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു. ഗര്‍ഭം ധരിച്ചു എങ്കിലും ഏതെങ്കിലും രീതിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഇരുവരും വിധേയരായിരുന്നില്ല. ഗര്‍ഭിണിയായി എന്നറിഞ്ഞ നിമിഷങ്ങള്‍ ഏറെ വൈകാരികമായിരുന്നു. ഭയവും ആശങ്കയും തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിമാനമുണ്ടെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.
വെനസ്വേലക്കാരനാണ് ഫെര്‍ണാണ്ടോ മച്ചാഡോ. ഡിയാന റോഡ്രിഗസ് ഇക്വഡോര്‍കാരിയും. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതോടെ ഫെര്‍ണാണ്ടോ വെനസ്വേലയില്‍ നിന്നും ഇക്വഡോറിലേക്ക് കുടിയേറി.
അമ്മയാകും എന്ന് കരുതിയിരുന്നില്ല. കൂടുതല്‍ കുട്ടികള്‍ വേണം എന്നതാണ് ഇരുവരുടെയും ആഗ്രഹം. മറ്റുള്ള കുടുംബങ്ങളെപ്പോലെയാണ് ഞങ്ങളും. മറ്റുള്ളവരെപ്പോലെയാണ് എങ്കിലും അത്തരം അവകാശങ്ങളൊന്നും ലഭിക്കുന്നില്ല. ഇതി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പ്രചരണത്തിനിറങ്ങും. – ഫെര്‍ണാണ്ടോ മച്ചാഡോ പറഞ്ഞു.
ഒരു രക്ഷിതാവിന്റെ സന്തോഷം അനുഭവിക്കാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഡയാന റോഡ്രിഗസ് പറയുന്നത്.
പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ ഇരുവരും 2013ല്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു. ആദ്യ നാളുകളില്‍ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടതിന്റെയും തെരുവുകളില്‍ കഴിയാന്‍ നിര്‍ബന്ധിതയായതിന്റെയും ഓര്‍മകള്‍ ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്. പല പ്രാവശ്യം ഇവര്‍ കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.
ഗര്‍ഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം ഇരുവരും സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരുന്നു. മറ്റേര്‍ണിറ്റി വാര്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ വരെ ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പ്രസവം തെളിയിക്കുന്നതിന് സിസേറിയന്‍ അടയാളത്തിന്റെ ചിത്രങ്ങളും ഫെര്‍ണാണ്ടോ മച്ചാഡോ സോഷ്യല്‍ മീഡിയയിലൂടെ നല്‍കി.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment