പേരൂര്‍ക്കട: [www.malabarflash.com] മുട്ടട ടെക്‌നിക്കല്‍ സ്‌കൂളില്‍നിന്ന് കമ്പ്യൂട്ടറുകള്‍ മോഷണം പോയ സംഭവത്തില്‍ ഏഴുപേര്‍ പോലീസ് പിടിയിലായി. ഇവരില്‍ മൂന്നുപേര്‍ പഌ് വണ്‍ വിദ്യാര്‍ഥികളാണ്. ഇവരെ കൂടാതെ മണ്ണാമൂല ഐ.ആര്‍. ലെയ്ന്‍ അരുണോദയത്തില്‍ രാഹുല്‍(20), കുടപ്പനക്കുന്ന് ദാസ് നഗര്‍ ചരുവിള പുത്തന്‍ വീട്ടില്‍ സനല്‍രാജ് (20), പുഷ്പരാജ്, രഘുരാജ് എന്നിവരും പോലീസ് പിടിയിലായി. മറ്റൊരു മോഷണത്തിനുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് കാറില്‍ കറങ്ങിനടക്കുന്നതിനിടെ പോലീസ് പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
ഡി.ടി.പി. സെന്റര്‍ തുടങ്ങാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. നഗരത്തിലെ ഒരു മൊബൈല്‍ ഷോപ്പ് കവര്‍ച്ച നടത്താന്‍ ലക്ഷ്യമിട്ട് കറങ്ങുന്നതിനിടെയാണ് സംഘം വലയിലായതെന്ന് പോലീസ് പറഞ്ഞു.
കുടപ്പനക്കുന്ന് ഇരപ്പുകുഴി ഭാഗത്തുവെച്ച് പോലീസ് പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ പൊരുത്തക്കേട് തോന്നിയതിനെത്തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോള്‍ കാറില്‍നിന്ന് മോഷണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി.
കട്ടര്‍, കൈയുറകള്‍, മുഖംമൂടി, സ്‌ക്രൂ ഡ്രൈവര്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനയനുസരിച്ച് പേരൂര്‍ക്കട പോലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയപ്പോഴാണ് കമ്പ്യൂട്ടറുകള്‍ കണ്ടെത്തിയത്. പേരൂര്‍ക്കട സി.ഐ. സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നഗരത്തിലെ മൂന്ന് മൊബൈല്‍ ഷോപ്പുകളില്‍ മോഷണം നടത്താനുള്ള യാത്രയ്ക്കിടയിലാണ് സംഘം പിടിയിലായതെന്നും പോലീസ് പറയുന്നു. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കമ്പ്യൂട്ടറുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
മോഷണം നടത്തുന്ന കടകളിലെ പൂട്ടുകളില്‍ സള്‍ഫ്യൂറിക്ക് ആസിഡ് ഒഴിക്കുന്ന രീതി ഇവര്‍ക്ക് ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മുട്ടടയിലെ മോഷണത്തിനു മുമ്പായി ഇതേ ഭാഗങ്ങളില്‍ രണ്ട് മോഷണങ്ങള്‍ ഇവര്‍ നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment