ബംഗലൂരു: [www.malabarflash.com] ദൈവ അവതാരമാണെന്ന് പ്രഖ്യാപനം നടത്തി സ്ത്രീകളെ ലൈഗികമായി ചൂഷണം ചെയ്ത സംഘത്തെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ദൈവ അവതാരങ്ങളെന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു സംഘം പിഡനം നടത്തി വന്നിരുന്നത്.
ഇവരുടെ ചൂഷണത്തെ എതിര്‍ത്ത ഒരു സ്ത്രീ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘത്തെ പിടികൂടുകയായിരുന്നു. ബംഗലൂരിലെ ഇന്ദിര നഗറില്‍ നിന്നാണ് തമിഴ്‌നാട് സ്വദേശികളായ അമിതാഭും രഘുറാമും പിടിയിലാവുന്നത്. എംബിഎ ബിരുധ ധാരികളായ ഇരുവരും സോഷ്യല്‍ മീഡിയ വഴിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്.
അത്ഭുത സിദ്ധികളുണ്ടെന്ന് സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. നിരവധി സത്രീകള്‍ ഇവരുടെ ചൂഷണത്തിനിരയായിട്ടുണ്ട്. കൃഷ്ണനും ഈശ്വരനെന്നും സ്വയം വിശേഷിപ്പിച്ച് കിരീടം വെച്ചാണ് ഇവര്‍ സ്ത്രീകളെ സമീപിച്ചിരുന്നത്. പലരും മാനനഷ്ടം ഉണ്ടാകുന്നതിനാല്‍ വിവരം പുറത്ത് പറയാതിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment