വഡോദര: [www.malabarflash.com] ഗുജറാത്തിലെ വഡോദര ജില്ലയില്‍ പടക്കവില്‍പന ശാലക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോര്‍ട്ട്. വഹോദയ ഏരിയയിലെ റുസ്തംപുര ഗ്രാമത്തിലെ രണ്ട് പടക്കവില്‍പന ശാലകളാണ് തീപിടിത്തത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യ കടയില്‍ നിന്ന് സമീപത്തെ കടകളിലേക്കും വീടുകളിലേക്കും തീ പടരുകയായിരുന്നു. അഗ്‌നിശമനസേനയുടെ ഫലപ്രദമായ ഇടപെടലിലൂടെ തീ നിയന്ത്രവിധേയമാക്കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സൗരവ് തൊലുംബിയ അറിയിച്ചു.
നഗരത്തില്‍ 42 പടക്കവില്‍പന ശാലകള്‍ക്കാണ് വഡോദര ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ദീപാവലി കച്ചവടത്തിനായി നിരവധി അനധികൃത വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment