Latest News

യുവതിക്ക് 400 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണോട് കോടതി


സെന്‍്‌ലുയി: [www.malabarflash.com] ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതു മൂലം  അര്‍ബുദം വന്നുവെന്ന പരാതിയില്‍ യുവതിക്ക് 70 ദശലക്ഷം യു.എസ്. ഡോളര്‍ (400 കോടിയോളം രൂപ ) നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കയിലെ സെന്‍്‌ലുയി കോടതി. കാലിഫോര്‍ണിയിയിലെ ഡെബ്രോ ജിയാന്‍ജി എന്ന യുവതിയാണ് കേസ് ഫയല്‍ ചെയ്തത്.

ഡെബ്രോക്ക് അണ്ഡാശയ അര്‍ബുദം ഉണ്ടെന്ന് 2012ലായിരുന്നു കണ്ടെത്തിയത്. അര്‍ബുദത്തിന് കാരണം ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി പൗഡറാണെന്ന് ആരോപിച്ച് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സെപ്തംബറില്‍ വാദം പൂര്‍ത്തിയാക്കിയ കേസില്‍ കോടതി ഇപ്പോഴാണ് വിധി പറയുന്നത്.

സന്തോഷം പകരുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജിം ഓണ്‍ഡര്‍ പ്രതികരിച്ചു. ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണെന്ന വാദമുറപ്പിക്കുന്നതാണ് വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

അതേസമയം കേസിനെക്കുറിച്ച് ഉടന്‍ പ്രതികരിക്കാനില്ലെന്ന് ജോണ്‍സണ്‍ ആന്റ്‌ജോണ്‍സണ്‍  പ്രതിനിധി പറഞ്ഞു. യുവതിയുടെ അവസ്ഥയില്‍ തങ്ങള്‍ക്ക് അതിയായ വിഷമമുണ്ട്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകും. പൂര്‍ണ്ണമായും ശാസ്ത്രീയ രീതിയിലാണ് ജോണ്‍സണ്‍  ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതുന്നും സെന്റ് ലൂയി പോസറ്റ് ഡെസ്പാച്ച് പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ജോണ്‍സണ്‍ ആന്റ്‌ജോണ്‍സണ്‍  പ്രതിനിധി കരോള്‍ ഗൂഡ്‌റിച്ച് അവകാശപ്പെട്ടു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.