Latest News

ആസ്‌ക് ആലംപാടിയുടെ ആസ്‌ക് ജി.സി.സി എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

ദുബൈ:[www.malabarflash.com] സ്വദേശത്തും വിദേശങ്ങളിലുമായി കലാ, കായിക, സാംസ്‌കാരിക സാമൂഹിക ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ സാക്ഷരതാ ജീവകാരുണ്യ മേഖലകളില്‍ മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആലംപാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റെ രജത ജൂബിലിയുടെ ഭാഗമായി ആസ്‌ക് ജി.സി.സി.കമിറ്റി ഏര്‍പ്പെടുത്തിയ എക്‌സെല്ലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യം ഇക്ബാല്‍ അബ്ദുല്‍ ഹമീദ് (ജീവകാരുണ്യം), ദേശീയ കാര്‍ റാലി ചാമ്പ്യന്‍
മൂസാ ശരീഫ് മൊഗ്രാല്‍ (കായികം), സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകനും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി കണ്‍വീനറുമായ അഷ്‌റഫ് കര്‍ള (സാംസ്‌കാരികം) യുവ മാധ്യമ പ്രവര്‍ത്തകന്‍ എ ബി കുട്ടിയാനം (പത്രപ്രവര്‍ത്തനം) എന്നിവര്‍ അര്‍ഹരായി

ദുബായിലെ സാംസ്‌കാരി മാധ്യമ രംഗത്തെ പ്രമുഖരായ ബഷീര്‍ തിക്കോടി, കെ.കെ. മൊയ്തീന്‍ കോയ, ഷുക്കൂര്‍ ഉടുമ്പുന്തല എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 10,001 രൂപയും ഫലകവും പ്രശംസാ പത്രവുമടങ്ങിയ പുരസ്‌കാരം

2017 ഫെബ്രുവരി അവസാന വാരം ആസ്‌ക് ആലംപാടിയുടെ 30ാം വാര്‍ഷിക ആഘോഷ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു കാസര്‍കോട് വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ആസ്‌ക് ആലംപാടി ജി സി സി ഭാരവാഹികളായ ഇബ്രാഹിം മെഹ്‌റാജ്, ഇഖ്ബാല്‍ മുഹമ്മദ്, റിയാസ് ടി.എ. എന്നിവര്‍ അറിയിച്ചു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.