Latest News

പഞ്ചായത്തംഗമായ മാതാവിന്റെ പ്രണയ സല്ലാപം മൊബൈലില്‍ കുടുക്കി മകള്‍ വൈറലാക്കി

നീലേശ്വരം:[www.malabarflash.com] പഞ്ചായത്തംഗമായ മാതാവിന്റെ പ്രണയ സല്ലാപം അതിരഹസ്യമായി മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് മകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയ സംഭവം പാര്‍ട്ടി ഗ്രാമത്തില്‍ പുകയുന്നു. 

വനിതാ പഞ്ചായത്ത് അംഗവും രാഷ്ട്രീയ പാര്‍ട്ടിയുടെ സാംസ്‌കാരിക മുഖമായ അധ്യാപക സംഘടനാ നേതാവും തമ്മിലുള്ള രതി സംഭാഷണങ്ങളാണ് ചെറുപ്പക്കാരുടെ സിരകളെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്നത്. 

വനിതാ അംഗവും അധ്യാപക നേതാവും ഏറെ നാളായി അടുപ്പത്തിലാണ് ഇതിനിടയില്‍ വനിതാ അംഗത്തിന്റെ മകള്‍ ഒരു യുവാവുമായി പ്രണയത്തിലായി. പ്രണയത്തെ അമ്മ ശക്തമായി എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് മകള്‍ അമ്മക്ക് ' പണികൊടുത്തത്'. 

അമ്മ അറിയാതെ ഫോണിന്റെ വോയ്‌സ് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്ത് വെച്ച് അമ്മയും കാമുകനും തമ്മിലുള്ള സംഭാഷണം പിടിച്ചെടുക്കുകയായിരുന്നു. ഇത്തരത്തിലുള്ള അഞ്ച് സംഭാഷണങ്ങളാണ് പുറത്തായത്. 


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.