ദോഹ: [www.malabarflash.com] ബന്തിയോട് സ്വദേശി ഖത്തറില്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു. ബന്തിയോട് ഇച്ചിലങ്കോട് പച്ചമ്പള്ളത്തെ മുഹമ്മദ് കുഞ്ഞി (51) ആണ് മരിച്ചത്. അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് കുഞ്ഞി ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
25 വര്‍ഷത്തോളമായി ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. മുഹമ്മദ് കുഞ്ഞി കുടുംബസമേതം ഖത്തറിലായിരുന്നു താമസം. ഖത്തര്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം മുന്‍ സെക്രട്ടറിയാണ് മരിച്ച മുഹമ്മദ് കുഞ്ഞി. ഖത്തര്‍ കെ എം സി സിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
സീതിക്കുഞ്ഞി - ആയിഷ ദമ്പതികളുടെ മകനാണ് മുഹമ്മദ് കുഞ്ഞി. ഭാര്യ: സുമൈറ. മക്കള്‍: ഷിഹാബ്, നഫീസത്ത് ഫരീദ, ആഇശത്ത് ഷഹീദ. സഹോദരങ്ങള്‍: അബ്ദുല്ല, ഖദീജ, സുഹറ.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment