Latest News

നിയമന വിവാദം: ചിറ്റപ്പന്‍ ഡാ ഷര്‍ട്ട് വിപണിയില്‍ സജീവം


[www.malabarflash.com] നിയമന വിവാദത്തിലൂടെ സോഷ്യല്‍ മീഡിയയുടെ ട്രോളികള്‍ക്ക് പാത്രമായ വ്യവസായമന്ത്രി ഇപി ജയരാജനെ പരിഹസിച്ച് ടി ഷര്‍ട്ടും എത്തിയിരിക്കുകയാണ്. ചിറ്റപ്പന്‍ ഡാ എന്ന പേരിലാണ് ടി ഷര്‍ട്ടുകള്‍ ഇറങ്ങിയിരിക്കുന്നത്. ഭാര്യാസഹോദരിയും എംപിയുമായ പികെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇ യുടെ എംഡിയായി നിയമിച്ചതാണ് ജയരാജനെ കുടുക്കിയത്.

സംഭവം വിവാദമായപ്പോള്‍ അതിനെ ന്യായീകരിച്ചാണ് മന്ത്രി രംഗത്തെത്തിയത്. തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും കാണുമെന്നായിരുന്നു പ്രതികരണം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനവും പരിഹാസവും നിറഞ്ഞു.

പരിഹാസങ്ങളിലെ ഹൈലൈറ്റ് കമന്റായിരുന്നു ചിറ്റപ്പന്‍ ഡാ എന്നത്. ഈ തലക്കെട്ടിലായിരുന്നു ജയരാജനെതിരെ നവമാധ്യം കാംപെയിന്‍ നടന്നത്. ഈ പേരിലാണ് ഇപ്പോള്‍ ടി ഷര്‍ട്ടും ഇറക്കിയിരിക്കുന്നത്. ചിറ്റപ്പന്‍ ഡാ എന്നെഴുതിയ പലനിറങ്ങളിലുള്ള ടി ഷര്‍ട്ടുകള്‍ ഇറങ്ങിയിട്ടുണ്ട്. സുധീര്‍ നമ്പ്യാരുടെ ചിറ്റപ്പനാണ് ജയരാജന്‍.

നിയമനത്തിന് പിന്നിലെ ചിറ്റപ്പന്‍ സ്‌നേഹത്തെയാണ് ചിറ്റപ്പന്‍ ഡാ പ്രയോഗത്തിലൂടെ പ്രതിഷേധക്കാര്‍ പരിഹസിച്ചത്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിറ്റായ ഒരു പ്രസ്താവനയുടെ പേരിലും ടി ഷര്‍ട്ടുകള്‍ ഇറങ്ങിയിരുന്നു.


Keywords: Social Media, Jayarajan, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.