Latest News

ബുര്‍ഖ ധരിച്ചെത്തി പീഡന ശ്രമം: വി.എച്ച്.പി നേതാവ് അറസ്റ്റില്‍

അലഹബാദ്:[www.malabarflash.com] മുസ്ലീം പ്രാര്‍ത്ഥനാ ചടങ്ങിനിടെ ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളോട് മോശമായി പെരുമാറിയ വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി) നേതാവ് അറസ്റ്റില്‍. വി.എച്ച്.പിയുടെ ജില്ലാ സെക്രട്ടറി അഭിഷേക് യാദവ് ആണ് അറസ്റ്റിലായത്. 

ശനിയാഴ്ചയായിരുന്നു സംഭവം. അലഹബാദിലെ മണി ഉമര്‍പുര്‍ ഗ്രാമനിവാസികള്‍ മുഹറം ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രാര്‍ത്ഥനാ സംഗമത്തിനിടെ ബുര്‍ഖ ധരിച്ചെത്തിയ അഭിഷേകും സുഹൃത്തും സ്ത്രീകളോട് മോശമായി പെരുമാറുകയായിരുന്നു. സംശയം തോന്നിയ സ്ത്രീകള്‍ ഇവരോട് മുഖപടം മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഗ്രാമവാസികള്‍ ഇയാളെ കൈയ്യേറ്റം ചെയ്ത് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

സ്ഥിതി വഷളായപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വി.എച്ച്.പി നേതാവിനെ അറസ്റ്റ് ചെയ്ത പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് യാദവിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ഇയാളെ മണി ഉമല്‍പുരിലെ ഗ്രാമനിവാസികള്‍ കൈയ്യേറ്റം ചെയ്ത് കൊള്ളയടിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.