[www.malabarflash.com] മറ്റുപലരേയും പോലെ പ്രായമായെന്ന് കരുതി വീട്ടില്‍ ചടഞ്ഞിരിക്കാന്‍ ബെറ്റിയമ്മൂമ്മയെ കിട്ടില്ല. തന്റെ തൊണ്ണൂറ്റഞ്ചാം പിറന്നാള്‍ സ്‌കൈ ഡൈവിംങിലൂടെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ബെറ്റി ബട്‌ലര്‍ അവര്‍. അമ്മൂമ്മയുടെ സാഹസിക ആകാശ ചാട്ടത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ എട്ടിനായിരുന്നു ബെറ്റിയമ്മൂമ്മയുടെ ആകാശത്തു നിന്നുള്ള ചാട്ടം. ചെറുവിമാനത്തില്‍ കയറി 13,000 അടി മുകളിലെത്തിയതിന് ശേഷമാണ് സ്‌കൈ ഡൈവിംഗ് നടത്തിയത്. മൂന്ന് പേരമക്കളും ഒരു മരുമകളും ബെറ്റിയമ്മൂമ്മയുടെ കൂടെ പോയിരുന്നു. ഇവരും സ്‌കൈ ഡൈവിംഗ് നടത്തി. മറ്റൊരു സ്‌കൈ ഡൈവര്‍ക്കൊപ്പമാണ് അമ്മൂമ്മ സാഹസിക പ്രകടനം നടത്തിയത്.
നേരത്തെ എണ്‍പതാം പിറന്നാളും സമാനമായ രീതിയില്‍ അതിസാഹസികമായി ആഘോഷിച്ച് ശ്രദ്ധേയയായിട്ടുണ്ട് ബെറ്റിയമ്മൂമ്മ. അന്ന് സമുദ്രത്തിലൂടെ ഓടിക്കുന്ന ബൈക്ക്(ജെറ്റ് സ്‌കൈ) ഓടിക്കുകയും ബലൂണില്‍ യാത്ര ചെയ്തുമായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. 15 വയസ് കൂടിയപ്പോള്‍ സാഹസികതയും കൂടിയ അനുഭവമാണ് ബെറ്റി ബട്‌ലര്‍ക്കുള്ളത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment