Latest News

ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറി കാട്ടിയത് പച്ചക്കാര്‍ഡ്; ഫുട്‌ബോളില്‍ പച്ചക്കാര്‍ഡ് എന്തിന്?


[www.malabarflash.com] മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡുമൊക്ക ഫുട്‌ബോള്‍ കളിയില്‍ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. കളിയിലെ വികൃതിക്കുട്ടികള്‍ക്ക് നല്‍കുന്ന അവാര്‍ഡാണത്. കളിക്കിടെ മാന്യതയുടെ അതിരുകള്‍ ലംഘിച്ചാല്‍ ഈ അവാര്‍ഡുകള്‍ നല്‍കി പറഞ്ഞ് വിടുകയാണ് പതിവ്.

എന്നാല്‍ ഇതാ ലോക ഫുട്‌ബോളിലേക്ക് പച്ചക്കാര്‍ഡ് കൂടി വരികയാണ്.ഫുട്‌ബോളിലെ നല്ല കുട്ടികള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് പച്ചക്കാര്‍ഡ്. മാന്യത കൈവിടാതെ കളിക്കുന്നവര്‍ക്കായിരിക്കും ഈ കാര്‍ഡ് നല്‍കുക.

ഇറ്റലിയിലെ സെക്കന്റ് ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ പച്ചക്കാര്‍ഡ് ആദ്യമായി ഉപയോഗിച്ചു കഴിഞ്ഞു. റഫറിയായ മാര്‍ക്കോ മൈനാര്‍ഡിക്കാണ് ആദ്യമായി പച്ചക്കാര്‍ഡ് ഉപയോഗിക്കാനുള്ള ഭാഗ്യം ഉണ്ടായത്. വിസെന്‍സ ടീമിന്റെ മുന്നേറ്റ നിരക്കാരന്‍ ക്രിസ്റ്റ്യന്‍ ഗലാനോയാണ് ചരിത്രത്തിലെ ആദ്യ പച്ചക്കാര്‍ഡ് നേട്ടക്കാരന്‍. ഗലാനോ ഗോളിലേക്ക് തൊടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു.

എന്നാല്‍ എതിര്‍ടീമിന്റെ കാലില്‍ കൊണ്ടാണ് പന്ത് പുറത്ത് പോയതെന്ന് കരുതിയ റഫറി ഗലാനോയുടെ ടീമിന് കോര്‍ണര്‍ അനുവദിച്ചു. എന്നാല്‍ എതിര്‍ ടീമംഗങ്ങള്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. ഒടുവില്‍ റഫറി ഗലോനോയോട് തന്നെ ചോദിച്ചപ്പോള്‍ എതിര്‍ കളിക്കാരന്റെ കാലില്‍ പന്ത് തട്ടിയിട്ടില്ലെന്ന് സത്യസന്ധമായ മറുപടി നല്‍കി.  ഈ സത്യസന്ധതയ്ക്കാണ് ഗലാനോയ്ക്ക് പച്ചക്കാര്‍ഡ് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ പച്ചക്കാര്‍ഡ് ലഭിക്കുന്ന താരത്തിന് സീസണിന്റെ അവസാനം പ്രത്യേക പുരസ്‌കാരം നല്‍കും


Keywords: Football, Green Card, Sports News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.