Latest News

പ്രിയങ്ക ചോപ്ര അഭയാര്‍ഥികളെ അപമാനിച്ചോ? ഇംഗ്ലീഷ് മാഗസിന്റെ കവര്‍ ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ ബോളിവുഡ് താരം ധരിച്ച ടീ ഷര്‍ട്ട് വിവാദത്തില്‍


[www.malabarflash.com] പ്രിയങ്കയ്ക്ക് ഇപ്പോള്‍ ബോളിവുഡില്‍ മാത്രമല്ല, ലോകമെങ്ങും വലിയ ഡിമാന്റാണ്. എന്നാല്‍, കോണ്ടെ നാസ്റ്റ് ട്രാവലര്‍ യാത്രാ മാസികയുടെ കവര്‍ചിത്രത്തില്‍ ഒരു ടിഷര്‍ട്ട് അണിഞ്ഞ് പ്രത്യക്ഷപ്പെട്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് പ്രിയങ്ക.

റെഫ്യൂജി, ഇമിഗ്രന്റ്, ഔട്ട്‌സൈഡര്‍, ട്രാവലര്‍ എന്നിങ്ങിനെ എഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് പ്രിയങ്ക മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ആകര്‍ഷകമായ ഈ ചിത്രം വഴി പ്രിയങ്ക അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും അപമാനിച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശം. കവര്‍ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടുള്ള പ്രിയങ്കയുടെ ട്വീറ്റിനെതിരെ നിരവധി പേര്‍ വിമര്‍ശവും ശകാരവും പരിഹാസവുമായി വന്നിരിക്കുകയാണ്. ടി ഷര്‍ട്ടിലെ അഭയാര്‍ഥി, കുടിയേറ്റക്കാര്‍, പുറമേനിന്നുള്ളവര്‍ എന്നീ വാക്കുകള്‍ ചുവപ്പ് മഷി കൊണ്ട് വെട്ടിയതാണ് എല്ലാവരെയും ചൊടിപ്പിച്ചത്. താനൊരു യാത്രക്കാരി മാത്രമാണെന്ന് കാണിക്കാനായിരുന്നു ശ്രമമെങ്കിലും അതിന് അഭയാര്‍ഥികളുടെയും മറ്റും പലായനത്തെ വില കുറച്ചു കാണിക്കേണ്ടിയിരുന്നില്ല എന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശം.

യാത്ര പോകുന്നത് പോലെ നമ്മുടെ ഇഷ്ടത്തിന് തിരഞ്ഞെടുക്കാന്‍ കഴിയുന്നതാണ് പലായനമെന്ന് അറിഞ്ഞില്ല എന്നായിരുന്നു ഒരു പരിഹാസം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഏറ്റവും അധികം പേര്‍ അഭയാര്‍ഥികളായ കാലമാണിത്. ആറര കോടിയിലേറെ വരുന്ന ഈ ജനങ്ങളെ അപമാനിക്കുന്നതാണ് പ്രിയങ്കയുടെ ടി ഷര്‍ട്ടെന്ന് ചിലര്‍ വിമര്‍ശിച്ചു. യാത്രപോലെയല്ല, പലായനവും കുടിയേറ്റവും നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് മറ്റു ചിലര്‍ പ്രിയങ്കയെ ഓര്‍മിപ്പിച്ചു.

പ്രിയങ്കയ്‌ക്കെതിരെ ട്വിറ്ററില്‍ പൊങ്കാല തുടങ്ങിയതോടെ പരോക്ഷ വിശദീകരണവുമായി രംഗത്തുവരാതെ തരമില്ലെന്നായി മാസികയ്ക്ക്. അതിര്‍ത്തികള്‍ തുറക്കുന്നതും അന്താരാഷ്ട്ര മതിലുകള്‍ ഇല്ലാതായി ഹൃദയങ്ങളും മനസ്സുകളും തുറക്കുന്നതുമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിശദീകരിച്ചു. ഭീകരവാദത്തിന്റെ ഇരകളായി അതിര്‍ത്തികള്‍ ഭേദിച്ച് പലായനം ചെയ്യേണ്ടിവരുന്ന പതിനായിരക്കണക്കിന് വരുന്ന നിരപരാധികളോട് ഹൃദയശൂന്യമായി ആളുകള്‍ പെരുമാറുന്നതിനെക്കുറിച്ചും ചില രാഷ്ട്രത്തലവന്മാരെങ്കിലും അവര്‍ക്ക് മുന്നില്‍ വിദ്വേഷത്തിന്റെ മതില്‍ പണിയതുമാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. വര്‍ണ, വംശീയ വറികളില്ലാത്ത ഒരു ലോകമാണ് ഇതുവഴി തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി വിശദീകരിച്ചു.

Keywords: Priyanka Chopra Film News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.