Latest News

കിം കര്‍ദഷിയാനെ ഹോട്ടല്‍ മുറിയില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; മുഖംമൂടിസംഘം കവര്‍ന്നത് കോടികളുടെ സ്വര്‍ണം


പാരിസ്: [www.malabarflash.com] റിയാലിറ്റി ഷോ താരം കിം കര്‍ദഷിയാനെ ഹോട്ടല്‍ മുറിയില്‍ പോലീസ് വേഷത്തിലെത്തിയ അക്രമിസംഘം തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു. ദശലക്ഷക്കണക്കിന് ഡോളറുകള്‍ കൊള്ളയടിക്കപ്പെട്ടതായാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ പാരിസിലെ ഹോട്ടലില്‍ പോലീസ് വേഷം ധരിച്ച അഞ്ചു മുഖംമൂടികളായിരുന്നു കടന്നുകയറിയത്. സംഭവമറിഞ്ഞു ഭര്‍ത്താവും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ കാന്യേ വെസ്റ്റ് ഷോ നിര്‍ത്തിവച്ചു ഹോട്ടലില്‍ പാഞ്ഞെത്തി. ഈ സമയം മീഡോസ് ഫെസ്റ്റിവലില്‍ ഷോ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു കാന്യേ വെസ്റ്റ്. കുടുംബത്തില്‍ ഒരു അത്യാവശ്യമുണ്ടായെന്നു പറഞ്ഞാണ് കാന്യേ പരിപാടി നിര്‍ത്തി മടങ്ങിയത്. ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനാണു കിം കര്‍ദഷിയാന്‍ പാരിസില്‍ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഗിവെഞ്ചി ഷോയിലും പങ്കെടുത്തിരുന്നു.

മുന്‍പും കിമ്മിന് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഖ്യാത ഉക്രൈയിന്‍ പൂവാലന്‍ വിറ്റാലി സെഡ്യൂക്ക് കിമ്മിനെ ചുംബിക്കാന്‍ ശ്രമിച്ചത് ഈ ആഴ്ച ആദ്യമായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയത്ത് തന്നെ ഇടപെട്ടിരുന്നു.


Keywords: kim kardashian, international News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.