പാരിസ്: [www.malabarflash.com] ഫ്‌ളാറ്റില്‍ കയറി ഫോട്ടോയെടുത്ത അലങ്കാര പണിക്കാരനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട കേസില്‍ സൗദി രാജകുമാരി അകത്തായേക്കും. തന്നെ കൊലപ്പെടുത്താന്‍ പറഞ്ഞ് സുരക്ഷാഭടനു രാജകുമാരി നിര്‍ദേശം നല്‍കിയെന്നു കാട്ടി പെയ്ന്റര്‍ കൂടിയായ അലങ്കാരപണിക്കാരന്‍ പരാതി നല്‍കി. സൗദിയിലെ നിലവിലെ രാജാവ് സല്‍മാന്റെ മകളും 42 കാരിയുമായ ഹാസാ രാജകുമാരിക്കെതിരേയാണ് ആരോപണം. വിദേശ സന്ദര്‍ശനത്തിനിടെ പാരീസില്‍ വച്ചാണ് സംഭവം ഉണ്ടായത്. പരാതിയില്‍ സുരക്ഷാഭടനെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തന്റെ ചിത്രം എടുത്ത കൂലിപ്പണിക്കാരന് ജീവിക്കാന്‍ അര്‍ഹതയില്ലെന്നു പറഞ്ഞാണ് കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നു പരാതിക്കാരന്‍ പറയുന്നു. 'ഈ നായയെ കൊല്ല്' എന്നു പറഞ്ഞാണ് ഹാസാ രാജകുമാരി ഉത്തരവു നല്‍കിയതെന്നും പരാതിയിലുണ്ട്. രാജകുമാരി അവരുടെ കാലില്‍ തന്നെക്കൊണ്ട് മുത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. അതേസമയം ആരോപണം 42 കാരിയായ രാജകുമാരി നിഷേധിച്ചു. എന്നാല്‍ ഇയാളെ ഫ്‌ളാറ്റില്‍ വച്ച് ചെറുതായി കൈകാര്യം ചെയ്തിരുന്നതായും രാജകുമാരിയുടെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു അതെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു.
അറസ്റ്റിലായ സുരക്ഷാ ഉദ്യോഗസ്ഥനെ രണ്ടു രാത്രി കസ്റ്റഡിയില്‍ വച്ച ശേഷം ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. ആയുധം ഉപയോഗിച്ചുള്ള അക്രമം, തടഞ്ഞുവെയ്ക്കല്‍, തടഞ്ഞു വെയ്ക്കാന്‍ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചനയും ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുന്ന സുരക്ഷാഭടന് കുറ്റം തെളിയിക്കപ്പെട്ടാല്‍ ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരും.
സംഭവം നടക്കുമ്പോള്‍ രാജകുമാരി സ്ഥലത്ത് ഉണ്ടായിരുന്നതായും തന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നതായി സുരക്ഷാഭടന്‍ കോടതിയില്‍ മൊഴി നല്‍കി. അവന്യൂ ഫോക്കിലെ ഫ്‌ളാറ്റില്‍ വെച്ച് ഇയാള്‍ എടുത്ത ചിത്രങ്ങള്‍ വില്‍ക്കാനായിരുന്നു പദ്ധതി. പിടിച്ചതിനു പിന്നാലെ ഇയാളെ കയ്യും കാലും കെട്ടിയിട്ട് തന്റെ പാദത്തില്‍ ചുംബിപ്പിക്കാന്‍ സുരക്ഷാഭടനോട് രാജകുമാരി ആവശ്യപ്പെട്ടതായിട്ടാണ് ആരോപണം. നാലു മണിക്കൂര്‍ നീണ്ടു നിന്ന കയ്യേറ്റത്തിന് ശേഷം പെയ്ന്ററെ സുരക്ഷാഭടന്‍ ചവുട്ടി പുറത്താക്കുകയും ഈ സ്ഥലത്ത് കണ്ടു പോകരുതെന്ന് വിലക്കുകയും ചെയ്തു.
താന്‍ അത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നാണ് ഹാസാ രാജകുമാരി പറയുന്നത്. നിലവിലെ രാജാവ് സല്‍ബാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ആറു മക്കളില്‍ ഒരേയൊരു മകളാണ് എന്നാണ് ചില മാസികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജാവിന്റെ ഒരേയൊരു പെണ്‍തരിയായ ഇവര്‍ കടുത്ത ആഡംബര ഭ്രമമുള്ള പാരീസിലെ പതിവ് സന്ദര്‍ശനക്കാരിയാണ്.
അതേസമയം, താന്‍ എടുത്തത് ഫ്‌ളാറ്റിന്റെ ചിത്രമാണെന്നു ജോലിക്കാരന്‍ വ്യക്തമാക്കി. ജോലിക്കിടയില്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കുന്നത് പെയ്ന്റര്‍മാരുടേയും അലങ്കാരപ്പണിക്കാരുടേയും തൊഴിലിന്റെ ഭാഗമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment