Latest News

ശ്രീശാന്ത് മലയാള സിനിമയിൽ ചുവടു വയ്ക്കുന്ന 'ടീം 5'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി:[www.malabarflash.com] ശ്രീശാന്ത് - നിക്കി ഗല്‍റാണി ചിത്രം, 'ടീം 5'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "നീലശംഖു പുഷ്പമേ" എന്ന് തുടങ്ങുന്ന ഈ മെലഡി ആലപിച്ചിരിക്കുന്നത് ദിവ്യ എസ്. മേനോനാണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു.

ഒഫീഷ്യൽ സോങ്ങ് വീഡിയോ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിൽ കാണാൻ:

'ടീം 5'ലൂടെ ശ്രീശാന്ത് മലയാള സിനിമയിൽ ചുവടു വയ്ക്കുകയാണ്. നിക്കി ഗല്‍റാണിയാണ് നായിക. പേളി മാണിയും മകരന്ദ് ദേശ്പാണ്ഡേയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സജിത്ത് പുരുഷനും ചിത്രസംയോജനം ദിലീപ് ഡെന്നിസുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.

സുരേഷ് ഗോവിന്ദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് Celebs And Red Carpet (സെലെബസ് ആൻഡ് റെഡ് കാർപെറ്റ്)ന്റെ ബാനറിൽ രാജ് സക്കറിയാസ് ആണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.