Latest News

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി,മാളികപ്പുറത്ത് മനുകുമാര്‍

പത്തനംതിട്ട:[www.malabarflash.com] ശബരിമല അയ്യപ്പക്ഷേത്രം മേല്‍ശാന്തിയായി ടി.എന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെയും മാളികപ്പുറം അമ്പലം മേല്‍ശാന്തിയായി മനുകുമാര്‍ എം.ഇയെയും തെരഞ്ഞെടുത്തു. 

ടി.എന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പാലക്കാട് ചെറുപ്പുളശേരി തെക്കുപുറമ്പത്ത് മനയിലെ അംഗമാണ്. കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി പുതുമന ഇല്ലത്തിലെ അംഗമാണ് മനുകുമാര്‍.

ഉഷപൂജക്കു ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ 15 പേരില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ 11 പേര്‍ ഉണ്ടായിരുന്നു. മാളികപ്പുറം മേല്‍ശാന്തിമാരുടെ പട്ടികയിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉള്‍പ്പെട്ടിരുന്നു.

വൃശ്ചികം ഒന്നിന് സന്നിധാനത്തും മാളികപ്പുറത്തും ചുമതലയേല്‍ക്കുന്ന ഇരുവരും വരുന്ന ഒരു വര്‍ഷം പുറപ്പെടാ ശാന്തിമാരായി കഴിയും. ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ഉദ്യോഗസ്ഥരും ഹൈക്കോടതി നിരീക്ഷകനും നറുക്കെടുപ്പില്‍ പങ്കെടുത്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.