തൃശൂര്‍: [www.malabarflash.com] നഗരത്തിലെ കടമുറിക്കുള്ളില്‍ ഉടമയെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി. കണിമംഗലം സ്വദേശികളായ സലീഷ് (32), ബിന്ദു(40) എന്നിവരാണ് മരിച്ചത്. തുന്നല്‍ മെഷീനും തുന്നല്‍ വസ്തുക്കളും വില്‍ക്കുന്ന മെഷീന്‍ ഹൗസ് എന്ന സ്ഥാപനത്തിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ കടയിലെ ജീവനക്കാര്‍ അകത്ത് കയറിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. മരിച്ച സലീഷ് കടയുടെ ഉടമയും സ്ത്രീ സ്ഥിരമായി സാധനങ്ങള്‍ വാങ്ങാന്‍ വരാറുള്ളതാണെന്നും ജീവനക്കാര്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment