Latest News

എസ്.എസ്.എഫ് സൗഹൃദ സംഗമം സമാപിച്ചു

കാസര്‍കോട്:[www.malabarflash.com] ഗാന്ധിയും മൗലാന മുഹമ്മദലിയും സൗഹൃദം പാടുന്നു പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മൊഗ്രാല്‍ പുത്തൂരില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം സമാപിച്ചു.

മൗലാന മുഹമ്മദലിയും ഗാന്ധിജിയും ജീവിതത്തിലുടനാളം കാട്ടിതന്ന സ്‌നേഹവും സൗഹൃദവും പുതുതലമുറക്ക് കൈമാറുക എന്ന ലക്ഷത്തോടെയാണ് എസ്.എസ്എഫ് മാനവ സംഗമത്തിന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 തിരഞ്ഞെടുത്തത്. 

സംഗമം ചെറു കഥാ കൃത്ത് പത്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്ത്. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ഗാന്ധിജിയും മുഹമ്മദലിയും അവരുടേതായ മതവിശ്വസവും ആചാര അനുഷ്ടാനങ്ങളും ജീവിതത്തില്‍ കൃത്യമായി നടപ്പിലാക്കിപ്പോകുമ്പോള്‍ തന്നെ അവര്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും ഐ എസ് പോലുള്ള ഭീകരവാതം ചര്‍ച്ച ചെയ്യുന്ന കാലത്ത് പ്രസക്തമാണെന്ന് അദ്ധേഹം പറഞ്ഞു. 

ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഭീകരവാതിയാവാന്‍ ഒരിക്കലുമാവില്ല എന്ന സന്ദേഷമാണ് മമ്പുറം തങ്ങളും കോന്തു നായറും, കുഞ്ഞിയീന്‍ മുസ്ലിയാറും മാങ്ങാട്ടച്ചനും പോലുള്ള ഇന്നലകളിലെ മഹത്തുക്കള്‍ നമുക്ക് വരച്ച് കാട്ടുന്നത്. ഇവരുടെ ജീവിതം പുതു ലതമുറ മാതൃകയാക്കേണ്ടതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 

ജില്ലാ പ്രസിഡന്റ് അഅബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുങ്കുഴി, സയ്യിദ് യു.പി.എസ് തങ്ങള്‍ മിനിഎസ്റ്റേറ്റ്, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെളളൂര്‍, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം, അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, സഈദ് സഅദി കോട്ടക്കുന്ന്, ഹക്കീം മടത്തില്‍, നാഷണല്‍ അബ്ദുല്ല, മുഹമ്മദ് ടിപ്പു നഗര്‍, താജുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്‍ സലാം സഖാഫി പാടലടുക്ക, സ്വാദിഖ് ആവളം, ശകീര്‍ എം.ടി.പി, ഫാറൂഖ് കുബണൂര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് സംസ്ഥാന സാഹിത്യേത്സവ് പ്രതി‘കളുടെ വ്യത്യസ്ഥമായ കലാപരിരപാടികള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ സിറാജ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു. 


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.