Latest News

മുതലാളിക്കൊരു മുത്തം; ഈ സ്ഥാപനത്തില്‍ വനിതാ ജീവനക്കാര്‍ ബോസിനെ ചുംബിച്ച് ജോലി തുടങ്ങണം


ബീജിംങ്: [www.malabarflash.com] രാവിലെ ജോലിക്ക് കയറുന്നതിന് മുമ്പ് വനിതാ ജീവനക്കാരുടെ വക മുതലാളിക്കൊരു  ചുടുചുംബനം. ജോലിക്കാര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ പുതു പരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി.

രാവിലെ മുതലാളിയെ ചുബിച്ച് ജോലിക്ക് കയറുന്ന വനിതാ ജീവനക്കാരുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ബീജിങ്ങിലെ ടോങ്ങ്ഷുവിലെ ബ്ര്യൂവറി മെഷീനുകള്‍ വില്‍ക്കുന്ന കമ്പനിയിലാണ് ഇത്തരം ഒരു രീതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വനിതാ ജീവനക്കാര്‍ ക്യൂപാലിച്ച് സ്ഥാപനമേധാവിയെ ചുംബിക്കുന്ന വീഡിയോ പീപ്പിള്‍സ് ഡെയ്‌ലിയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ചുംബനത്തിലൂടെ ജീവനക്കാരും സ്ഥാപനമേധാവിയും തമ്മിലുള്ള ബന്ധം ദൃഢമാകുകയും അതിലൂടെ കമ്പനിക്ക് കൂടുതല്‍ ലാഭമുണ്ടാകുമെന്നാണ് മേധാവിയുടെ വാദം. ഈ രീതിയോട് യോജിപ്പില്ലാത്ത രണ്ടുപേര്‍ ഇതിനോടകം ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ട്.


Keywords: Video, World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.