Latest News

'പട്ടിയെപ്പോലെ കുരയ്ക്കാതെ ഇംഗ്ലീഷ് പഠിക്കൂ', മമ്മൂട്ടിദുല്‍ഖര്‍ ഫാന്‍സിനെതിരെ പ്രതാപ്‌പോത്തന്‍


[www.malabarflash.com] മമ്മൂട്ടിക്കും ദുല്‍ഖറിനുമെതിരെ എഴുതിയ പോസ്റ്റിനെക്കുറിച്ച് പുതിയ വിശദീകരണവുമായി നടന്‍ പ്രതാപ് പോത്തന്‍ രംഗത്ത്. താന്‍ മമ്മൂട്ടിയുടെ ആരാധകനാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതാപിന്റെ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. 
അമരവും പ്രാഞ്ചിയേട്ടനുള്‍പ്പെടെയുള്ള സിനിമകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ചാര്‍ലിയും നീലാകാശത്തിലെയും ദുല്‍ഖറിന്റെയും പ്രകടനം മികച്ചതായിരുന്നെന്നും പ്രതാപ് പറയുന്നു. പക്ഷെ അവരെ ഇഷ്ടപ്പെടണമെന്ന് , ഇരുവരുടെയും ആരാധകര്‍ നിര്‍ബന്ധിക്കരുതെന്നും പ്രതാപ് ആവശ്യപ്പെടുന്നു. മമ്മൂട്ടിയെയും ദുല്‍ഖറിനെയും തന്റെ ഒരു സിനിമയ്ക്കും ആവശ്യമില്ലെന്നും പ്രതാപ് പോസ്റ്റില്‍ പറയുന്നു.

ഇരുവരുടെയും ആരാധകര്‍ക്ക് തന്റെ പേജില്‍ നിന്ന് മാറി നില്‍ക്കാമെന്നും പ്രതാപ് പറയുന്നു. ആരാധകര്‍ക്ക് വിദ്യാഭ്യാസമാവശ്യമുണ്ടെന്നും, കമല്‍ഹാസന്റെ ആരാധകരെ കണ്ടുപഠിക്കൂ എന്നും പ്രതാപ് പോത്തന്‍ പറയുന്നു. പട്ടിയെപ്പോലെ കുരയ്ക്കാതെ ഇംഗ്ലീഷ് പഠിക്കാനും പ്രതാപ് ആരാധകരെ ഉപദേശിക്കുന്നു. കമന്റുകള്‍ക്ക് താന്‍ മറുപടി പറയുന്നത്, തനിക്ക് ഫെയ്‌സ്ബുക്കില്‍ ഇടപെടുന്നത് ഇഷ്ടമായതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താന്‍ സ്റ്റാറല്ലെന്നും, ചെറിയ നടനും സംവിധായകനുമാണെന്നും പ്രതാപ് പറയുന്നു. എന്നുവെച്ച് ആരുടെയും മുന്നില്‍ താഴ്ന്നുകൊടുക്കാനും തയ്യാറല്ല. തനിക്ക് ആവശ്യത്തിന് ഫോളോവേഴ്‌സ് ഉണ്ടെന്നും, അധികമാളുകള്‍ വരേണ്ടതില്ലെന്നും പ്രതാപ് പറയുന്നു. തന്റെ മകളെയും കുടുംബത്തെയും അപമാനിക്കുന്നവര്‍, കുറച്ചുകൂടി സംസ്‌കാരം കാട്ടണമെന്നും പ്രതാപ് പോത്തന്‍ പറയുന്നു.

പ്രതാപ് പോത്തന്റെ മകളെ അസഭ്യം പറഞ്ഞ് കമന്റിട്ടയാളുടെ സ്‌ക്രീന്‍ ഷോട്ട് മുന്‍പ് പ്രതാപ് തന്നെ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിയെയും ദുല്‍ഖറിനെയും അപമാനിച്ച് പോസ്റ്റിട്ടു എന്ന തര്‍ക്കത്തില്‍ തുടങ്ങിയതാണ് പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് വിവാദങ്ങള്‍. ലോകത്തെ മികച്ച നടനാണ് മമ്മൂട്ടിയെന്ന് പ്രതാപ് പോത്തന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. ആരോട് ചോദിച്ചാലും മമ്മൂട്ടിയാണ് ലോകത്തെ മികച്ച നടനെന്ന് തന്നെ മറുപടി കിട്ടുമെന്നും പ്രതാപ് പോത്തന്‍ പരിഹസിച്ചിരുന്നു. ബോളിവുഡ് താരങ്ങളോട് ചോദിച്ചാല്‍ വരെ മമ്മൂട്ടിയാണ് മികച്ച നടനെന്ന ഉത്തരമാണ് ലഭിക്കുകയെന്നും പ്രതാപ് പോത്തന്‍ കുറിച്ചിരുന്നു.

മമ്മൂട്ടിയുടെ മകനാണ് രണ്ടാമത്തെ മികച്ച നടനെന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനും കൊട്ട് കൊടുത്തിരുന്നു പ്രതാപ് പോത്തന്‍. താന്‍ കണ്ടതില്‍ മമ്മൂട്ടിയാണ് ലോകത്തെ മികച്ച നടന്‍. അദ്ദേഹത്തിന്റെ മകനാണ് രണ്ടാമത്തെ മികച്ച നടന്‍. ഇത് ഞാന്‍ എപ്പോഴും കേള്‍ക്കുന്നതാണ്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡി നീറോ, ജാക്ക് നിക്കോള്‍സന്‍ എന്നിവരും ഇത് തന്നെയാണ് പറയുന്നതെന്നും പ്രതാപ് പോത്തന്‍ കുറിച്ചു. മമ്മൂട്ടി മഹാനായ നടന്‍ മാത്രമല്ല. തറവാടിത്തവും സമ്പത്തും ഉള്ളയാളും കൂടിയാണ്. ഇതിലും കൂടുതല്‍ ഒരാള്‍ക്ക് മറ്റെന്താണ് വേണ്ടത്. ജയ് ഹോ മമ്മൂട്ടി. നിങ്ങളാണ് മഹാന്‍. എല്ലാവരും ആഗ്രഹിക്കുന്നത് നിങ്ങളെ പോലെ ആകാനാണെന്നും പ്രതാപ് പോത്തന്‍ പരിഹസിച്ചിരുന്നു. കാറും നിറയെ പണവും ഉള്ള താങ്കള്‍ കേരളത്തില്‍ മറ്റ് ആരേക്കാളും മികച്ചു നില്‍ക്കുന്നെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. എല്ലാത്തിനെയും കുറിച്ചുള്ള താങ്കളുടെ അറിവ് അടുത്ത മുഖ്യമന്ത്രി ആകാന്‍ സഹായിക്കുന്നതാണെന്നും പ്രതാപ് പോത്തന്‍ മമ്മൂട്ടിയെക്കുറിച്ചുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നു.


Keywords: Film News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.