യൗണ്ടേ: [www.malabarflash.com] കാമറൂണില്‍ തീവണ്ടി പാളംതെറ്റി 53 പേര്‍ മരിച്ചു. 300 യാത്രക്കാര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരുമെന്നാണ് സൂചന. രാജ്യതലസ്ഥാനമായ യൗണ്ടേയ്ക്ക് 120 കിലോമീറ്റര്‍ അകലെ എസേക എന്ന സ്ഥലത്ത് പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 11 നാണ് അപകടം നടന്നത്.
യൗണ്ടേയില്‍നിന്നും വാണിജ്യകേന്ദ്രമായ ദൗളയിലേക്ക് പോയ ഇന്റര്‍സിറ്റി പാസഞ്ചര്‍ തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. യൗണ്ടേ സ്‌റ്റേഷനില്‍ നിന്നും പുറപ്പെടുമ്പോള്‍ കൂടുതല്‍ വാഗണുകള്‍ തീവണ്ടിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇവയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാവാം അപടകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കാമറൂണ്‍ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തീവണ്ടിപ്പാളങ്ങളുടെ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടത്തുകയോ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുകയൊ ചെയ്യാറില്ല. അതിനാല്‍ തീവണ്ടി പാളംതെറ്റുന്ന സംഭവങ്ങള്‍ പതിവാണ്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment