Latest News

ഭര്‍തൃ വീട്ടില്‍ ഗര്‍ഭിണിയായ യുവതിയുടെ ദുരൂഹമരണം : ഭര്‍ത്താവ് കസ്റ്റഡിയില്‍

കാസര്‍കോട്:[www.malabarfalsh.com] കിന്നിംഗാര്‍ നെട്ടണിഗെ സ്വദേശിനിയായ യുവതി ഭര്‍തൃ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കമ്പാര്‍ ലക്ഷം വീട് കോളനിയിലെ സാദിഖിനെ(30)യാണ് കാസര്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. 

കിന്നിംഗാര്‍ നെട്ടണിഗെയിലെ പരേതനായ മുഹമ്മദലി സഫിയ ദമ്പതികളുടെ മകളായ ഫായിസ(21)യാണ് വെള്ളിയാഴ്ച വൈകുന്നേരം ഭര്‍തൃ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ ഫായിസ ആറു മാസം ഗര്‍ഭിണി കൂടിയായിരുന്നു . കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവതിയുടെ മരണം സ്ഥിരീകരിച്ചതോടെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മുങ്ങുകയായിരുന്നു.
പിന്നീട് യുവതിയുടെ മാതാവ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതി മരിച്ച വിവരമറിഞ്ഞതോടെ ആശുപത്രിയില്‍ നിന്നും മുങ്ങിയ ഭര്‍ത്താവ് സാദിഖ് മൊഗ്രാല്‍ ഭാഗത്ത് ഒളിച്ചുകഴിയുകയായിരുന്നു. യുവാവിന്റെ വിശ്വസ്ഥനായ ഒരാളാണ് യുവാവിനെ ഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് വീടിനു സമീപത്തേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് സാദിഖിനെ പോലീസിലേല്‍പിക്കുകയായിരുന്നു. പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

സാദിഖ് പീഡിപ്പിക്കുന്നതായി നേരത്തെ തന്നെ ഫായിസ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെയും , വീട്ടുകാരുടെയും പീഢനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് അനുമാനിക്കുന്നത്.

മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.