കുവൈറ്റ് സിറ്റി: [www.malabarflash.com] തത്ത വിചാരിച്ചാലും ഒരാളുടെ ജീവിതം തകര്‍ക്കാന്‍ പറ്റുമോ..? പറ്റുമെന്നാണ് കുവൈറ്റില്‍ നടന്ന സംഭവം തെളിയിക്കുന്നത്. വീട്ടില്‍ വളര്‍ത്തിയിരുന്ന തത്തയാണ് വീട്ടുകാരന് തന്നെ പണികൊടുത്തത്. തനിയ്ക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന തത്തയുടെ 'മൊഴിയുടെ' പേരില്‍ ജയിലില്‍ പോകുന്നതില്‍ നിന്നും കഷ്ടിച്ചാണ് കുവൈറ്റ് സ്വദേശി രക്ഷപ്പെട്ടത്.
വീട്ടുകാരനും വീട്ടിലെ ജോലിക്കാരിയുമായുള്ള സംഭാഷണം തത്ത ഇയാളുടെ ഭാര്യക്കു മുന്നില്‍ അവതരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതോടെ ഭാര്യ ഭര്‍ത്താവിനെതിരെ പോലീസില്‍ വഞ്ചനാ കുറ്റത്തിന് കേസ് കൊടുത്തു. താന്‍ സാധാരണ വരുന്ന സമയത്തിലും നേരത്തെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് പരിഭ്രമം കാണിച്ചിരുന്നു എന്നും അവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ മതിയായ തെളിവില്ലെന്ന പേരില്‍ പോലീസ് കേസ് ഫയലില്‍ സ്വീകരിച്ചില്ല. ടിവിയിലോ റേഡിയോയിലോ മറ്റോ കേട്ട സംഭാഷണമാകാം തത്ത ഏറ്റുപറയുന്നതാവാമെന്നും അതിനാല്‍ ഈ കേസ് കോടതിയില്‍ നിലനില്‍ക്കിലെന്നും കാണിച്ചാണ് പോലീസ് കേസ് നിരസിച്ചത്. പരസ്ത്രീ ബന്ധം ഗള്‍ഫ് രാജ്യങ്ങളില്‍ കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment