Latest News

ബംഗാളില്‍ രണ്ടു സ്ത്രീകളുടെ തലയില്ലാ മൃതദേഹം; നരബലിയെന്ന് സംശയം


കൊല്‍ക്കത്ത: [www.malabarflash.com] ബംഗാളില്‍ നരബലിയെന്നു സംശയം ജനിപ്പിച്ച് സ്ത്രീകളുടെ തലയില്ലാ മൃതദേഹങ്ങള്‍. 60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കാണപ്പെട്ട ഉടലുകളിലെ സമാന അടയാളങ്ങളാണ് പോലീസിനെ ഇങ്ങനെയൊരു സംശയത്തില്‍ എത്തിച്ചത്. ശനിയാഴ്ച രാവിലെ തമ്ലുക് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് 18 വയസുതോന്നിക്കുന്ന സ്ത്രീയുടെ ഉടല്‍ കണ്ടെത്തുകയായിരുന്നു.

രണ്ടുമണിക്കൂറിനു ശേഷം 60 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗ്രാമില്‍ അടുത്ത മൃതദേഹവും കണ്ടെത്തി. കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൂക്കളും ചന്ദനത്തിരികളും കുങ്കുമവുമെല്ലാം ഇരുശരീരങ്ങളിലുംകാണപ്പെട്ടിരുന്നു.

48 മണിക്കൂറിനു മുമ്പ് മരണം സംഭവിച്ചതായാണ് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ പറയുന്നത്. മൃതദേഹത്തിന്റെ തലകള്‍ കണ്ടെത്താനും ഒരേ സ്ഥലത്താണോ കൊലപാതകം നടന്നതെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.